Image

കെഐജി ഹാജിമാര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി

Published on 11 October, 2012
കെഐജി ഹാജിമാര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി
കുവൈറ്റ്‌: കെഐജിയുടെ ഹജ്ജ്‌ ആന്‍ഡ്‌ ഉംറ വകുപ്പിനു കീഴില്‍ കുവൈറ്റില്‍നിന്നും ഹജ്ജ്‌ കര്‍മ്മത്തിന്‌ യാത്രയാകുന്ന ഹാജിമാര്‍ക്കുവേണ്‌ടി രണ്‌ടാമത്തെ ഹജ്ജ്‌ പഠന ക്യാമ്പും യാത്രയയപ്പും സംഘടിപ്പിച്ചു.

പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ഫൈസല്‍ മഞ്ചേരി മള്‍ട്ടി മീഡയയുടെ സഹായത്തോടെ ക്ലാസെടുത്തു.

വി.പി ഷൗക്കത്തലി, എസ്‌എപി ആസാദ്‌, കെ. മൊയ്‌തു, ഫൈസല്‍ മഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

അല്ലാഹുവിന്റെ അഥിതികളായി വിശുദ്ധ ഭൂമിയിലേക്ക്‌ പോകാന്‍ തയാറെടുക്കുന്നവര്‍ സ്വന്തത്തെ പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കാന്‍ തയാറാകണമെന്ന്‌ പ്രസംഗിച്ചര്‍ ഓര്‍മിപ്പിച്ചു.

കെഐജി ആക്‌ടിംഗ്‌ പ്രസിഡന്റ്‌ കെ. അബ്‌ദുറഹ്‌ മാന്‍ അധ്യക്ഷത വഹിച്ചു. കെഐജി ജനറല്‍ സെക്രട്ടറി അന്‍വര്‍ സെയിദ്‌ സ്വാഗതവും ഹജ്ജ്‌ ആന്‍ഡ്‌ ഉംറ സെല്‍ കണ്‍വീനര്‍ നിയാസ്‌ ഇസ്‌ ലാഹി നന്ദിയും പറഞ്ഞു. ഹജ്ജ്‌ അമീര്‍ അബ്‌ദുറസാഖ്‌ നദ്‌വി പ്രഭാഷണം നടത്തി.
കെഐജി ഹാജിമാര്‍ക്ക്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക