Image

മലബാറി അഹമ്മദ്‌ ഹാജി പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു

Published on 12 October, 2012
മലബാറി അഹമ്മദ്‌ ഹാജി പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു
മക്ക: നീണ്‌ട മൂന്നര പതിറ്റാണ്‌ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ മക്കയിലെ മലയാളി സമൂഹത്തിനിടയില്‍ സുപരിചിതനായ `മലബാരി' അഹമ്മദ്‌ ഹാജി നാട്ടിലേക്ക്‌ മടങ്ങുന്നു. മക്കയിലെ മത, സാമൂഹിക രംഗത്ത്‌ നിശബ്ദ സേവകനായി പ്രവര്‍ത്തിച്ചു വരുന്ന അഹമ്മദ്‌ ഹാജിക്ക്‌ കക്ഷി ഭേദമന്യേ വലിയ സുഹൃദ്‌ വലയം ഉണ്‌ട്‌. മക്കാ മര്‍ക്കസ്‌ എസ്‌വൈഎസ്‌ കമ്മിറ്റികളുടെ രൂപീകരണ കാലം മുതല്‍ നേതൃപരമായ പങ്കു വഹിച്ചിട്ടുള്ള അഹമ്മദ്‌ ഹാജി ഇപ്പോള്‍ ഐസിഎഫ്‌ ഉപദേശക സമിതി അംഗമാണ്‌.

1976 മുതല്‍ മക്കയിലുള്ള ഹാജി ഹറം വികസനത്തിന്റെ ഓരോ മിടിപ്പുകളും നേരിട്ടനുഭവിച്ചിട്ടുണ്‌ട്‌. ഹജ്ജിനും ഉംറക്കും എത്തുന്ന മലയാളി തീര്‍ഥാടകര്‍ക്ക്‌ പരമാവധി സേവനം ചെയ്യുക എന്നത്‌ പ്രായം അറുപത്‌ കഴിഞ്ഞിട്ടും ഒരു ബാധ്യതയായി ഏറ്റെടുക്കുകയാണിപ്പോഴും അഹമ്മദ്‌ ഹാജി.

കേരളത്തിന്റെ ആത്മീയ ഗുരു മര്‍ഹൂം കുണ്‌ടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരാണ്‌ അഹമ്മദാജി മലബാരി എന്ന്‌ പേര്‌ വിളിച്ചു തുടങ്ങിയതെന്ന്‌ അദ്ദേഹം പറഞ്ഞു. 36 വര്‍ഷത്തെ പ്രവാസ ജീവിതം സമ്മാനിച്ച ചെറിയ സമ്പാദ്യം മാത്രമേ ഉള്ളൂവെങ്കിലും ഇത്രയും കാലം ഹാജിമാരെ സേവിക്കാനായതിലുള്ള പരിപൂര്‍ണ സംതൃപ്‌തിയോടെയാണ്‌ നാട്ടിലേക്കുള്ള മടക്കം.

വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശിയായ മലബാരിക്ക്‌ ഭാര്യയും കുട്ടികളും ഉണ്‌ട്‌. മക്കള്‍ രണ്‌ടു പേരും സൗദിയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക