Image

ഒരു മനുഷ്യനും മൂന്നു ദൈവങ്ങളും (ഗദ്യകവിത ഷീലാ മോന്‍സ്‌ മുരിക്കന്‍)

Published on 10 October, 2012
ഒരു മനുഷ്യനും മൂന്നു ദൈവങ്ങളും (ഗദ്യകവിത ഷീലാ മോന്‍സ്‌ മുരിക്കന്‍)

യുദ്ധപ്രളയം അവസാനിച്ചു.
അവശേഷിച്ചത്‌ ഒരു മനുഷ്യന്‍ മാത്രം
ശേഷിച്ച മുനുഷ്യനു വേണ്ടി
മൂന്നു ദൈവങ്ങള്‍ മത്സരിച്ചു.
ഒന്നാമത്തെ ദൈവം പറഞ്ഞു.
`ഞാനാണ്‌ ദൈവം'
രണ്ടാമത്തെ ദൈവം പറഞ്ഞു
`നീ എന്റേതാണ്‌'
മൂന്നാമത്തെ ദൈവം പറഞ്ഞു
`നീ എനിക്കുള്ളവന്‍'
മനുഷ്യന്‍ പറഞ്ഞു
`ഞാന്‍ ഏകനാണ്‌, ഞാനാണ്‌ ദൈവം'.

------
ഷീലാ മോന്‍സ്‌ മുരിക്കന്‍
കാപ്പുന്തല പി.ഒ
കോട്ടയം - 686613
ഫോണ്‍ -9645965999

ഒരു മനുഷ്യനും മൂന്നു ദൈവങ്ങളും (ഗദ്യകവിത ഷീലാ മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക