Image

രണ്‌ടരലക്ഷം ഹജ്ജ്‌ തീര്‍ഥാടകര്‍ മദീനയില്‍

ജാഫറലി പാലക്കോട്‌ Published on 13 October, 2012
രണ്‌ടരലക്ഷം ഹജ്ജ്‌ തീര്‍ഥാടകര്‍ മദീനയില്‍
ജിദ്ദ: കഴിഞ്ഞ രണ്‌ട്‌ ദിവസത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മൊത്തം മദീനയില്‍ വന്നിറങ്ങിയത്‌ രണ്‌ടരലക്ഷം തീര്‍ത്ഥാടകരാണെന്ന്‌ മദീന ഹജജ്‌ കമ്മിറ്റി സെക്രടറിയേറ്റ്‌ അറിയിച്ചു. ഈവര്‍ഷത്തെ ഹജ്ജ്‌ കര്‍മ്മത്തിനായി തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നതില്‍ ഏറ്റവും കൂടുതല്‍പേര്‍ എത്തിയത്‌ കഴിഞ്ഞ രണ്‌ട്‌ ദിവസങ്ങളിലായിരുന്നു. അതേസമയം 75,000 തീര്‍ഥാടകര്‍ മദീനാസിയാറ പൂര്‍ത്തിയാക്കി പ്രവാചക നഗരിയില്‍നിന്നും വിടവാങ്ങി.

അതേസമയം ഇന്തൃയില്‍നിന്നും ഹജ്ജ്‌ കമ്മിറ്റി വഴി എത്തിയ ഹാജിമാരുടെ എണ്ണം തൊണ്ണൂറ്റി നാലായിരത്തോളമായി. കോണ്‍സുല്‍ ഹജ്ജ്‌ മുഹമ്മദ്‌ നൂര്‍ റഹ്‌മാന്‍ അറിയിച്ചതാണിത്‌. കഴിഞ്ഞ ദിവസം ഇന്തൃന്‍ ഹജ്ജ്‌ മിഷന്‍ പുറപ്പെടുവിച്ച കണക്ക്‌ പ്രകാരം 93,926 ഇന്ത്യന്‍ ഹജ്ജ്‌ തീര്‍ഥാടകരാണ്‌ ഇതുവരെയായി പുണൃഭൂമിയിലെത്തിയത്‌. ഇതില്‍ 75,320 തീര്‍ഥാടകര്‍ മക്കയിലും 18,606 ഇന്ത്യന്‍ ഹജ്ജ്‌ തീര്‍ഥാടകര്‍ മദീനയിലുമാണ്‌ ഉള്ളത്‌. 322 വിമാനങ്ങളാണ്‌ ഹാജിമാരേയും വഹിച്ച്‌ ഇന്തൃയിലെ വിവിധ എംബാര്‍മെന്റുകളില്‍നിന്നും ഇതുവരെയായി എത്തിയത്‌. മക്കയിയെത്തിയ ഇന്ത്യന്‍ ഹാജിമാരില്‍ 5920 പേരാണ്‌ മദീനാസിയാറത്തിനായി പോയത്‌.

വിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തിന്‌ ശേഷം മാത്രമെ മക്കയില്‍ അവശേഷിക്കുന്നതും ഇന്ത്യയില്‍നിന്ന്‌ ഇനി എത്തിച്ചേരാന്‍ ബാക്കിയുള്ളതുമായ തീര്‍ഥാടകര്‍ മദീന സന്ദര്‍ശിക്കയുള്ളൂവെന്ന്‌ കോണ്‍സുല്‍ ഹജ്ജ്‌ മുഹമ്മദ്‌ നൂര്‍ റഹ്മാന്‍ അറിയിച്ചു. 31 ഇന്തൃന്‍ ഹജ്ജ്‌ തീര്‍ഥാടകരുടെ മരണമാണ്‌ ഇന്നുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതില്‍ 22 തീര്‍ഥാടകര്‍ ഹജ്ജ്‌ കമ്മിറ്റി വഴിയും ഒന്‍പത്‌ തീര്‍ഥാടകര്‍ സവകരായ ഹജജ്‌ ഗ്രുപ്പ്‌ വഴി എത്തിവരുമായിരുന്നു. കോഴിക്കോട്‌ എംബാര്‍ക്കമെന്റില്‍നിന്നും കഴിഞ്ഞ ദിവസംവരെ എത്തിയത്‌ പതിനൊന്ന്‌ വിമാനങ്ങളില്‍ 3143 തീര്‍ഥാടകരാണ്‌. ഇന്ത്യയിലെ എംബാര്‍ക്കമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഹജ്ജ്‌ തീര്‍ഥാടകരെത്തിയത്‌ ഡല്‍ഹി എംബാര്‍ക്കമെന്റില്‍നിന്നാണ്‌. 60 വിമാനങ്ങളില്‍ 21,886 തീര്‍ഥാടകരാണ്‌ ഇവിടെനിന്നും ഇതുവരെയെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക