Image

പുനര്‍ചിന്തനം ആവശ്യം (കൈരളി ന്യൂയോര്‍ക്ക്‌ )

Published on 15 October, 2012
പുനര്‍ചിന്തനം ആവശ്യം (കൈരളി ന്യൂയോര്‍ക്ക്‌ )
ഒരു സന്തോഷ വാര്‍ത്തയുണ്ട്‌ മറ്റൊുമല്ല. കഴിഞ്ഞ ആഴ്‌ച അവസാനിച്ച യു.എന്‍ സമ്മേളനത്തില്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി പങ്കെടുത്തില്ല. അതില്‍ സന്തോഷിക്കാനെന്തിരിക്കുന്നു എന്ന്‌ ചിന്തിച്ചേക്കാം. എന്നാല്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുമ്പോള്‍ വായനക്കാരായ നിങ്ങളും സന്തോഷിക്കും.

ഈ കുറിപ്പ്‌ ഇതിനു മുമ്പും പല പ്രാവശ്യം എഴുതിയിട്ടുള്ളതാണ്‌ . എങ്കിലും ഇന്‍ഡ്യയുടെ ഈ അനാവശ്യ കവാത്തിനെക്കുറിച്ച്‌ എല്ലാവരും മനസ്സിലാക്കണം. അതുകൊണ്ടു മാത്രം വീണ്ടും കുറിക്കുന്നു.

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടാക്കിയ സന്ധിയോടനുബന്ധിച്ച്‌ ഉരുത്തിരിഞ്ഞ ഒരു സംഘടനയാണ്‌ ലീഗ്‌ ഓഫ്‌ നേഷന്‍സ്‌. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അംഗ രാജ്യങ്ങള്‍ എല്ലാം ഒത്തുകൂടി ലീഗ്‌ ഓഫ്‌ നേഷന്‍സിന്റെ മദ്ധ്യസ്ഥതയി
ല്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണം- യുദ്ധം ആര്‍ക്കും നേട്ടമുണ്ടാക്കില്ല.

തുടക്കത്തില്‍ എല്ലാവരും തലകുലുക്കി സമ്മതിച്ചെങ്കിലും ജര്‍മ്മനിയെ എങ്ങനെയും ഒതുക്കണം എന്ന മറ്റു രാജ്യങ്ങളുടെ അടങ്ങാത്ത അഭിനിവേശം ഹിറ്റ്‌ലറെ ഓസ്‌ട്രിയ ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.

അതിന്റെ അവസാനം സഖ്യകക്ഷികള്‍ വീണ്ടും സമ്മേളിച്ച്‌ ഐക്യരാഷ്‌ട്ര സംഘടന സ്ഥാപിച്ചു.
ലോക രാഷ്‌ട്രങ്ങളെല്ലാം പ്രതിനിധീകരിക്കുന്ന ഈ സംഘടനയില്‍ എന്തുകൊണ്ട്‌ അംഗരാജ്യങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാധാന്യം നകുന്നില്ല എതാണ്‌ പ്രതിപാദ്യവിഷയം? പ്രാധാന്യം ന
ല്‍കാന്‍ സമ്മതമല്ലെങ്കില്‍ ഇന്‍ഡ്യയെ പോലുള്ള ദരിദ്ര രാജ്യങ്ങള്‍ ഭാരിച്ച ചെലവു വഹിച്ച്‌ യു.എന്‍ മാമാങ്കത്തില്‍ എന്തിനു പങ്കെടുക്കണം?

ഒരു അന്താരാഷ്‌ട്ര സംഘടനയെന്ന നിലക്ക്‌ ആഗോള ചലനങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത്‌ വന്നിരിക്കണം എന്നത്‌ ആവശ്യമാണെങ്കിലും, ലോകത്തിലെ ആറില്‍ ഒന്നു ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്‍ഡ്യക്ക്‌, അര്‍ഹിക്കുന്ന സ്ഥാനം -സെക്യൂരിറ്റി കൗണ്‍സിലില്‍ സാധ്യമല്ലെങ്കില്‍ അതിന്റെ പിന്നിലെ ദുരുദ്ദേശമെന്തെ്‌ മനസ്സിലാക്കാനും ഇന്‍ഡ്യ തയ്യാറാകണം.

അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ വീറ്റോ പവര്‍ ഉള്ള രാജ്യങ്ങള്‍ക്കൊപ്പം ഇന്‍ഡ്യക്കും സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം നകാന്‍ സാധ്യമല്ലെങ്കില്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഈ സമ്മേളനത്തി
ല്‍ പങ്കെടുക്കരുത്‌, പകരം നമ്മുടെ അബാസിഡറോ, അല്ലെങ്കില്‍ കോണ്‍സുലേറ്റ്‌ ഓഫീസില്‍ നിന്ന്‌ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോ പങ്കെടുത്താല്‍ പോരെ?

ഇനി വേറൊരു വിധത്തില്‍ ചിന്തിച്ചാല്‍ ലോക സമാധാനത്തിനുവേണ്ടി യാതൊന്നും ചെയ്യാന്‍ സധിക്കാത്ത ഒരു സംഘടനയാണ്‌ ഐക്യരാഷ്‌ട്ര സഭ. ഉദാഹരണത്തിനു സിറിയയില്‍ ജനങ്ങളെ വേട്ടയാടാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ ഈ സംഘടനയ്‌ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ? മാനവികതക്ക്‌ വേണ്ടി മാത്രം നിലകൊള്ളേണ്ട സംഘടന അവശ്യസമയത്ത്‌ വീറ്റോ പവര്‍ ഉപയോഗിച്ച്‌ ഓരോരുത്തരുടെയും ആയുധ കമ്പോളം വികസിപ്പിക്കുകയല്ലേ ഈ ദുര്‍വാശിയുടെ അര്‍ത്ഥം!

ഇന്‍ഡ്യാക്കാര്‍ ഇനിയെങ്കിലും സായിപ്പിന്റെ ഗൂഢലക്ഷ്യങ്ങള്‍ എന്താണെന്ന്‌ മനസ്സിലാക്കാണം. സമാധാനത്തി
ല്‍ വിശ്വസിക്കാത്ത ഒരു പറ്റം ജനങ്ങളാണ്‌ വെള്ളക്കാര്‍.

ഇന്‍ഡ്യ ആവശ്യപ്പെടുന്ന ന്യായമായ അവകാശം നല്‍കാന്‍ നിലവിലുള്ള സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറല്ലെങ്കില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നത ശ്രേണി യു.എന്‍ മേളയില്‍ പങ്കെടുക്കരുത്‌. പകരം അമ്പസിഡറോ കോണ്‍സല്‍ ജനറലോ ധാരാളം. ഓര്‍ക്കുക ജോര്‍ജ്ജ്‌ ബുഷിന്‌ അമേരിക്കയുടെ പ്രസിഡന്റാകാമെങ്കില്‍ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫൊക്കാനയുടെയോ ഫോമയുടെയോ അല്ലെങ്കില്‍ ഗോപിയോയുടെയോ പ്രതിനിധികള്‍ ധാരാളം.

മറ്റെന്ന്‌ - ഇറാനെ ആക്രാമിക്കാനുള്ള എല്ലാ സന്നാഹങ്ങളും അമേരിക്കയിലെ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകാന്‍ എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്‌. ഈ അവസരത്തില്‍ ഈ വിഷയത്തില്‍ ഇന്‍ഡ്യയുടെ വിദേശ നയം എന്താണെന്ന്‌ മടികൂടാതെ പറയാന്‍ ഇന്‍ഡ്യ തയ്യാറാകണം . ഇറാക്ക്‌ യുദ്ധത്തിനു ശേഷം ഞങ്ങള്‍ ഈ യുദ്ധത്തെ അപലപിക്കുന്നു എന്ന്‌ പറഞ്ഞ അവസ്ഥ ഇന്‍ഡ്യക്ക്‌ ഉണ്ടാകരുത്‌ . ഇറാന്റെ അണുശക്തി നിലയങ്ങള്‍ നശിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ റേഡിയേഷന്‍ ചുറ്റുമുള്ള ഏല്ലാ രാജ്യങ്ങളും അനുഭവിക്കേണ്ടി വരും. അതിനു മുമ്പായി ഇസ്രായലിന്റെ യുദ്ധ സാഹ
ങ്ങള്‍ക്ക്‌ തടയിടാന്‍ അയല്‍ രാജ്യങ്ങള്‍ക്ക്‌ നേത്രുത്വം നല്‍കാന്‍ ഇന്‍ഡ്യ മുന്നോട്ടുവരണം. സമാധാനത്തിലൂന്നിയുള്ള ഭരണമാണ്‌ ആര്‍ഷഭാരത സംസ്‌ക്കാരം ലോകത്തിനു നല്‍കിയിരിക്കുന്നതെന്നതും മറക്കരുത്‌ .

അമേരിക്കയെയും ഇസ്രായലിനെയും സംബന്ധിച്ചിടത്തോളം ഇറാനില്‍ അണുനിലയം പൊട്ടിയാല്‍ യാതൊും സംഭവിക്കില്ല. കാരണം അവര്‍ മൈലുകള്‍ക്കപ്പുറത്താണ്‌. നേരെമറിച്ച്‌, റഷ്യ, ഉക്രെയിന്‍ , അസര്‍ബജാന്‍, ചൈന, പാക്കിസ്ഥാന്‍ ഇന്‍ഡ്യ ഇതര ഗള്‍ഫ്‌ രാജ്യങ്ങളൊം ഇറാന്റെ ചുറ്റു പാടുമുള്ള രാജ്യങ്ങളാണ്‌. റേഡിയേഷന്‍ ഈ രാജ്യങ്ങളെയെല്ലാം ബാധിക്കും, ഇത്തരുണത്തില്‍ അയല്‍ രാജ്യങ്ങ
ള്‍  ഇറാന്റെ ആണവ നയത്തിലുള്ള ഇസ്രായേലിന്റെ ഭീതിയകറ്റാന്‍ ചര്‍ച്ചകള്‍ക്ക്‌ നേത്രുത്വം നല്‍കണം.
ഈവിഷയത്തില്‍ ഇന്‍ഡ്യക്ക്‌ പേടിക്കാനെന്തിരിക്കുന്നു! അറുപതു ശതമാനം ജനങ്ങള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണത്തിനുപോലും ഉറപ്പിാല്ലത്ത രാജ്യത്തിന്‌, ആരെയും പേടിക്കേണ്ട ആവശ്യമില്ല! കമ്യൂണിസ്റ്റുകാരുടെ ഭാഷയില്‍ ചൊല്ലിയാല്‍ നഷ്‌ടപ്പെടുവാന്‍ പട്ടിണിമാത്രം..

അതേ സമയം യുദ്ധമുണ്ടായിക്കഴിഞ്ഞാല്‍ എണ്ണയുടെ വില എവിടെ ചെന്നു നില്‍ക്കും? ഇന്‍ഡ്യയുടെ എക്കോണമി എവിടെ എത്തും?

ഇറാന്‍ പ്രശ്‌നത്തില്‍ ശക്തമായ ഒരു വിദേശ നയം മുന്നോട്ട്‌ വയ്‌ക്കാന്‍ റഷ്യ ചൈന ഇന്‍ഡ്യ പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കു കഴിയണം.  ഇല്ലെങ്കില്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ? ഭരണകര്‍ത്താക്കള്‍ക്ക്‌ സല്‍ബുദ്ധി ഉണ്ടാകട്ടെ എന്ന്‌ ആശംസിക്കുന്നു.

യു.എന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിലുള്ള സന്തോഷം വീണ്ടും അറിയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക