Image

കുവൈറ്റില്‍ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിയുടെ മന്ത്രിതല സമ്മേളനം ആരംഭിച്ചു

സലിം കോട്ടയില്‍ Published on 16 October, 2012
കുവൈറ്റില്‍ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിയുടെ മന്ത്രിതല സമ്മേളനം ആരംഭിച്ചു
കുവൈറ്റ്‌: ഏഷ്യന്‍ മേഖലയിലെ തന്നെ ഏറ്റവും ചെറിയ രാഷ്ട്രങ്ങളില്‍ ഒന്നായ കുവൈറ്റില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിക്ക്‌ തുടക്കമായി. മേഖലയിലെ 32 രാഷ്ട്രങ്ങളിലെ പ്രതിനിധികളുടെ പങ്കാളിത്തം കൊണ്‌ട്‌ ശദ്ധ്രേയമാണ്‌ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടി. ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ഇ. അഹമ്മദ്‌ ഉച്ചക്കോടിയോട്‌ അനുബന്ധിച്ചുള്ള മന്ത്രിതല സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ പ്രസംഗിച്ചു.

കുവൈറ്റ്‌ അമീറിന്റേയും സര്‍ക്കാരിന്റേയും ചിട്ടയായ പ്രവര്‍ത്തനമാണ്‌ ലോകം തന്നെ ഉറ്റുനോക്കുന്ന ഇത്തരം ഒരു ഉച്ചകോടിയുടെ വിജയത്തിന്‌ നിദാനമെന്നും കഴിഞ്ഞ രണ്‌ട്‌ വര്‍ഷമായി പ്രശംസീനയമായ രീതിയില്‍ തന്നെ നേതൃത്വത്തം നല്‍കുവാന്‍ കുവൈറ്റിന്‌ സാധിച്ചുവെന്നും ഇ. അഹമ്മദ്‌ പറഞ്ഞു.

സംഘത്തിലെ പുതിയ അംഗമായ അഫ്‌ഗാനിസ്ഥാന്‌ എല്ലാവിധ സഹകരണവും ഇന്ത്യ വാഗ്‌ദാനം ചെയ്‌തു. മേഖലയില്‍ ശ്രദ്ധിക്കേണ്‌ട വിവിധ വിഷയങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ കാഴ്‌ചപ്പാട്‌ മന്ത്രിതല സമ്മേളനത്തില്‍ ഇ. അഹമ്മദ്‌ അവതരിപ്പിച്ചു.

2009 ഏഷ്യന്‍ സഹകരണ ഉച്ചകോടില്‍ ഇന്ത്യന്‍ സംഘം അവതരിപ്പിച്ച അംഗ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഗതാഗതം എന്ന വിഷയം പ്രാവര്‍ത്തികമാക്കാണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു. ശാസ്‌ത്ര സാങ്കേതിക മേഖലയിലെ, പ്രത്യേകിച്ച്‌ ബയോടെക്‌നോളജി പോലുള്ള ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവീണ്യമുള്ള യുവ ശാസ്‌ത്ര സമൂഹത്തെ വളര്‍ത്തുന്നതിനുള്ള എല്ലാവിധ സഹകരണവും അംഗരാഷ്ട്രങ്ങള്‍ക്ക്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. മേഖലയിലെ എഴുത്തുകാരെ സംഘടിപ്പിച്ചുകൊണ്‌ട്‌ പരസ്‌പരം സംസ്‌കാരങ്ങള്‍ പങ്കുവയ്‌ക്കാനുള്ള പദ്ധതികള്‍ക്ക്‌ രൂപം നല്‍കുവാന്‍ നമ്മള്‍ ശ്രമിക്കേണ്‌ടിയിരിക്കുന്നു. ലോകത്തെ തന്നെ ഏറ്റവുംവലിയ ഊര്‍ജ ഉല്‍പ്പാദകരും ഉപയോക്‌താക്കളും നമ്മള്‍ തന്നെയാണ്‌. നമ്മുടെ കൂട്ടായ ശ്രമം കൊണ്‌ടും പ്രകൃത്യനുസരണമായ പ്രത്യേകതകള്‍ ഉപയോഗിച്ചും ഊര്‍ജമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. ലോകത്ത്‌ ആകമാനം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ അതില്‍നിന്നും വിഭിന്നമായി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്‌ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുവാന്‍ സാധിച്ചത്‌ പ്രാദേശിക സാമ്പത്തിക മേഖല ശക്തിപ്രാപിച്ചത്‌ കൊണ്‌ടായിരുന്നു. മേഖലയിലെ ഒട്ടുമിക്ക ജനങ്ങളും കൃഷിയുമായി ബന്ധപ്പെട്ട ജോലികളിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌. കൃഷി മേഖലയിലെ പരസ്‌പര സഹകരണവും ദാരിദ്ര നിര്‍മാര്‍ജനവും അടിയന്തരമായി നമ്മള്‍ ശ്രദ്ധിക്കേണ്‌ട വിഷയങ്ങളാണ്‌. പരസ്‌പര സഹകരണത്തിലൂടെ ജനങ്ങളുടെ ഭാവിക്ക്‌ ഉതകുന്ന വിവിധതരത്തിലുള്ള പദ്ധതികള്‍ രൂപം നല്‍കുവാന്‍ ഈ ഒരു കൂട്ടായ്‌മക്ക്‌ സാധിക്കുമെന്നുതന്നെയാണ്‌ കരുതുന്നതെന്ന്‌ ഇ. അഹമ്മദ്‌ പറഞ്ഞു.
കുവൈറ്റില്‍ ഏഷ്യന്‍ സഹകരണ സംവാദ ഉച്ചകോടിയുടെ മന്ത്രിതല സമ്മേളനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക