Image

ഒക്ടോബറിന്റെ നഷ്ടങ്ങളെ അനുസ്‌മരിച്ച്‌ കല കുവൈറ്റ്‌

സലിം കോട്ടയില്‍ Published on 16 October, 2012
ഒക്ടോബറിന്റെ നഷ്ടങ്ങളെ അനുസ്‌മരിച്ച്‌ കല കുവൈറ്റ്‌
കുവൈറ്റ്‌: ഒക്ടോബറില്‍ പൊലിഞ്ഞ മഹാരഥനമാരായ വയലാര്‍ രാമവര്‍മ, ചെറുകാട്‌, കെ. എന്‍ എഴുത്തച്ചന്‍, ജോസഫ്‌ മുണ്‌ടശേരി എന്നിവരെ അനുസ്‌മരിച്ച്‌ കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ -കല കുവൈറ്റ്‌ സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.

സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്തെ മഹത്‌വ്യക്തികളുടെ സ്‌മരണകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന അവരുടെ ഓര്‍മ്മകളില്‍ ആവേശം കൊള്ളുന്ന ഒരു ജനതയെ ഒന്നിച്ച്‌ നിര്‍ത്താന്‍, കലയുടെ ഇടപെടലുകള്‍ കുവൈറ്റ്‌ മലയാളി സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നുണെ്‌ടന്ന്‌ ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത ജയപ്രകാശ്‌ കൂളൂര്‍ അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ അനുസ്‌മരണ സമ്മേളനത്തിന്റെ ഭാഗമായ കല സംഘടിപ്പിച്ച നാടക മത്സരം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്‌ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയെ അനുസ്‌മരിച്ചു കൊണ്‌ട്‌ നൗഷാദ്‌ പ്രസംഗിച്ചു. വയലാറിന്റെ ഗാനങ്ങളും കവിതകളും ഒരു കാലഘട്ടത്തിന്റെ ആശയും ആവേശവുമായിരുന്നെന്നും അദ്ദേഹത്തിന്റെ കവിത തുളുമ്പുന്ന ചലചിത്രഗാനങ്ങള്‍ മലയാളിയുടെ നൊസ്റ്റാള്‍ജിയ ആണെന്നും അനുസ്‌മരണ കുറിപ്പ്‌ അവതരിപ്പിച്ച്‌ നൗഷാദ്‌ പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക്‌ കാരണമായ വിദ്യാഭ്യാസ ബില്ല്‌ അവതരിപ്പിക്കുകയും അധ്യാപകരുടെ ശംമ്പളം സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമാക്കിയ, കേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും പ്രശസ്‌ത എഴുത്തുകാരനുമായ ജോസഫ്‌ മുണ്‌ടശേരിയെ അനില്‍ കുമാര്‍ അനുസ്‌മരിച്ചു. പ്രശസ്‌ത സാഹിത്യകാരന്മാരും പുരോഗമന ആശയത്തിന്റെ വക്താക്കളുമായ കെ.എന്‍ എഴുത്തച്ചന്‍, ചെറുകാട്‌ തുടങ്ങിയവരെ അനുസ്‌മരിച്ച്‌ അര്‍ജുണ്‍ദാസ്‌, സുരേഷ്‌ എന്നിവരും അനുസ്‌മരണ പ്രഭാഷണങ്ങള്‍ നടത്തി.

കലയുടെ മുന്‍ ജോയിന്റ്‌ സെക്രട്ടറി, സാഹിത്യ വിഭാഗം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കലയുടെ സജീവ പ്രവര്‍ത്തകനും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹബീബ്‌ റഹ്മാന്‍ രചിച്ച്‌ സൈപകം പബ്ലിക്കേഷന്‍സ്‌ പുറത്തിറക്കിയ `തന്നെ തേടി നടന്ന ഒരുവള്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശനകര്‍മ്മവും ഒക്ടോബര്‍ അനുസ്‌മരണവേദിയില്‍ നടന്നു ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത പ്രശസ്‌ത നാടക പ്രവര്‍ത്തകനായ ജയപ്രകാശ്‌ കൂളൂര്‍ പുസ്‌തകത്തിന്റെ ആദ്യ പ്രതി ജോണ്‍ മാത്യുവിന്‌ കൈമാറി. കലയുടെ കലാ വിഭാഗം സെക്രട്ടറി ദിലീപ്‌ നടേരി പുസ്‌തകം സദസിന്‌ പരിചയപ്പെടുത്തി.

കലയുടെ പ്രസിഡന്റ്‌ കെ. വിനോദ്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജോയിന്റ്‌ സെക്രട്ടറി വിന്നു കല്ലേലി സ്വാഗതം ആശംസിച്ച ഒക്ടോബര്‍ അനുസ്‌മരണ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ രാജന്‍ കുളക്കടയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സംഘാടക സമിതിയാണ്‌. കിരണ്‍, റെജി, ഷിനോജ്‌, ജെ സജി, രമേശ്‌ കണ്ണപുരം, ശൈലേഷ്‌ കണ്ണോത്ത്‌, സുരേഷ്‌ ബാബു, വിജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്ത്വം നല്‍കി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ രാജന്‍ കുളക്കട ചടങ്ങിന്‌ നന്ദി പറഞ്ഞു.
ഒക്ടോബറിന്റെ നഷ്ടങ്ങളെ അനുസ്‌മരിച്ച്‌ കല കുവൈറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക