Image

സംസ്‌കൃത ഭാഷാ ശിബിരത്തിന്‌ പ്രൗഡഗംഭീരമായ തുടക്കം

സിദ്ധിഖ്‌ വലിയകത്ത്‌ Published on 16 October, 2012
സംസ്‌കൃത ഭാഷാ ശിബിരത്തിന്‌ പ്രൗഡഗംഭീരമായ തുടക്കം
കുവൈറ്റ്‌: വിചാര്‍ഭാരതിയും സംസ്‌കൃതഭാരതി കുവൈറ്റും ഭാരതീയ വിദ്യാഭവന്‍ സംസ്‌കൃത വിഭാഗവും സംയുക്തമായി നടത്തുന്ന അഷ്ടദിന സംസ്‌കൃത ഭാഷാ ശിബിരത്തിന്‌ ഓക്ടോബര്‍ 12ന്‌ തുടക്കമായി.

അബാസിയ ഭാരതീയ വിദ്യാഭവന്‍, സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ (ജൂണിയര്‍) എന്നീ കേന്ദ്രങ്ങളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സേവാദര്‍ശന്‍ പ്രസിഡന്റ്‌ കൃഷ്‌ണകുമാര്‍ പാലിയത്ത്‌ അധ്യക്ഷത വഹിച്ചു. ബാലദര്‍ശന്‍ കുട്ടികളുടെ പ്രാഥനയോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌.

ശിബിരത്തിന്റെ അബാസിയ കേന്ദ്ര ഉദ്‌ഘാടനം ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ ടി.എ. പ്രേംകുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ സംസ്‌കൃത ഗുരുവില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവുകളുടെ കഥ പറഞ്ഞ അദ്ദേഹം ശിബിരത്തിന്‌്‌ എല്ലാവിധ ആശംസകളും നേര്‍ന്നു. ഭാരതീയ വിദ്യാഭവന്‍ സംസ്‌കൃത വിഭാഗം അധ്യാപകന്‍ ബാലാജി, സംസ്‌കൃത ഭാഷയില്‍ സരളമായി സംസാരിക്കേണ്‌ടതിന്റെ പ്രാധാന്യവും സാധ്യതയും വിവരിച്ചു. പി. ഗോപകുമാര്‍ (സംസ്‌കൃതഭാരതി, കുവൈറ്റ്‌ ) സ്വാഗതം ആശംസിച്ചു.

സാല്‍മിയ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം, സാല്‍മിയ ഇന്ത്യന്‍ കമ്മനണിറ്റി സ്‌കൂള്‍ (ജൂണിയര്‍) പ്രിന്‍സിപ്പല്‍ ഗായത്രി രവീന്ദ്രന്‍ നിര്‍വഹിച്ചു. ഭാരത പൈതൃകത്തിന്റെ തന്നെ ഭാഗമായ സംസ്‌കൃത ഭാഷയുടെ പ്രാധാന്യത്തെകുറിച്ച്‌ സംസാരിച്ച ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍, ഖൈത്താന്‍ പ്രിന്‍സിപ്പല്‍ ഗംഗാധര്‍ ശീര്‍ഷത്‌, ശിബിരത്തിന്‌ എല്ലാവിധ ആശംസകളും നേര്‍ന്നു. ഭാരതീയ വിദ്യാഭവന്‍ സംസ്‌കൃത വിഭാഗം മേധാവി സുനില്‍ മേനോന്‍, ബാലാജി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ്‌, അവതരണ ശൈലിയിലെ പ്രത്യേകത കൊണ്‌ടും സരളമായ സമീപനം കൊണ്‌ടും ശ്രദ്ധേയമായി.

വിചാര്‍ഭാരതി കോ-ഓര്‍ഡിനേറ്റര്‍ വിഭീഷ്‌ തിക്കോടി സ്വാഗതം ആശംസിച്ച ചടങ്ങില്‍ കുവൈറ്റ്‌ വിട്ടു പോകുന്ന വിചാര്‍ഭാരതി ജോയന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ബാലഭാസ്‌ക്കറിന്‌ യാത്രയയപ്പും നല്‍കി. സേവാദര്‍ശന്‍ കുടുംബത്തിന്റെ പേരില്‍ കൃഷ്‌ണകുമാര്‍ പാലിയത്ത്‌ സ്‌നേഹോപഹാരം നല്‍കി.

സംസ്‌കൃത ഭാഷാ ശിബിരത്തിന്‌ പ്രൗഡഗംഭീരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക