Image

ശോഭനയും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌

തോമസ്‌ ടി. ഓണാട്ട്‌ Published on 18 October, 2012
ശോഭനയും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌
ബ്രിസ്‌ബന്‍: പ്രസിദ്ധ സിനിമാ താരം പത്മശ്രീ ശോഭനയും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌. ക്ലാസിക്‌, സിനിമാറ്റിക്‌ ഡാന്‍സുകള്‍ക്കു പുറമെ കൃഷ്‌ണ എന്ന ഡാന്‍സ്‌ ഡ്രാമയും ശോഭനയും സംഘവും അവതരിപ്പിക്കും.

നൃത്തശില്‍പമായ കൃഷ്‌ണയുടെ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ ശോഭനയാണ്‌. റസൂല്‍ പൂക്കുട്ടിയാണ്‌ ശബ്‌ദനിയന്ത്രണവും റെക്കോര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നത്‌. നവംബര്‍ പത്തിനാണ്‌ ബ്രിസ്‌ബനിലെ പരിപാടി. വൈകുന്നേരം 5.30 ആസ്‌പ്‌ലി സ്റ്റേറ്റ്‌ ഹൈസ്‌കൂളില്‍ നൃത്തവിരുന്ന്‌ അരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പോള്‍ അച്ചിനിമാടന്‍ - 0413666963, ഷാജി തേക്കാനത്ത്‌ - 0401352044, സി.കെ. ഉണ്ണികൃഷ്‌ണന്‍ നായര്‍ - 0416927100, ഫിലിപ്പ്‌ മാണി - 0433647617, സാജു കലവറ - 0421620064 തുടങ്ങിയവരുമായി ബന്ധപ്പെടുക.
ശോഭനയും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക