Image

മന്ത്രി എ.പി. അനില്‍കുമാര്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു

ജോസ്‌ എം. ജോര്‍ജ്‌ Published on 18 October, 2012
മന്ത്രി എ.പി. അനില്‍കുമാര്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു
മെല്‍ബണ്‍: കേരളാ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി റോഡ്‌ ഷോയുമായി ഓസ്‌ട്രേലിയയില്‍ എത്തുന്നു.

ടൂറിസം സെക്രട്ടറി സുമന്‍ ബില്ല ഐഎഎസും സംഘത്തിലുണ്‌ട്‌. കേരളത്തിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടല്‍ വ്യവസായികളും വിവിധ പ്രദേശങ്ങളില്‍ ഓസ്‌ട്രേലിയയില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച്‌ കേരളത്തിന്റെ അനന്തമായ ടൂറിസം രംഗത്തെക്കുറിച്ച്‌ ഡോക്യൂമെന്ററികളും സ്‌ളൈഡുകളും അവതരിപ്പിക്കും.

ഒക്‌ടോബര്‍ 23ന്‌ ബ്രിസ്‌ബനിലും 24ന്‌ മെല്‍ബണിലും 25ന്‌ പെര്‍ത്തിലും മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ്‌ ഷോകള്‍ അരങ്ങേറും.

കേരളത്തിലേക്ക്‌ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടൂറിസം വകുപ്പിന്റെ റോഡ്‌ ഷോയും ടൂര്‍ ഓപ്പറേറ്റര്‍മാരുമായുള്ള ചര്‍ച്ചകളും ഭാവിയില്‍ ടൂറിസം രംഗത്തിന്റെ ഗതി മാറുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
മന്ത്രി എ.പി. അനില്‍കുമാര്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക