Image

അഡിലൈഡില്‍ കുടുംബ നവീകരണ ധ്യാനവും വ്യക്തിത്വ സെമിനാറും സംഘടിപ്പിച്ചു

റെജി പാറയ്‌ക്കന്‍ Published on 20 October, 2012
അഡിലൈഡില്‍ കുടുംബ നവീകരണ ധ്യാനവും വ്യക്തിത്വ സെമിനാറും സംഘടിപ്പിച്ചു
അഡിലൈഡ്‌: അഡിലൈഡിലെ ജീസസ്‌ ഫാമിലി മീറ്റിന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി കുടുംബ നവീകരണ ധ്യാനവും യുവജനങ്ങള്‍ക്കും വ്യക്തിത്വ വികസന സെമിനാറും നടത്തി.

അഡിലൈഡിലെ പാരാഫീല്‍ഡ്‌ ഗാര്‍ഡനിലെ ഹോളിഫാമിലി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. നൂറുകണക്കിന്‌ ദമ്പതികളും യുവജനങ്ങളും സെമിനാറില്‍ പങ്കെടുത്തു.

ബ്രദര്‍ സണ്ണി സ്റ്റീഫന്‍, ഗ്രേസിലാല്‍, ബ്രദര്‍ ജിജിമോന്‍ കുഴിവേലി എന്നിവര്‍ ധ്യാനത്തിനും സെമിനാറിനും നേതൃത്വം നല്‍കി. രണ്‌ടു ദിവസം നീണ്‌ടുനിന്ന ശുശ്രൂഷകള്‍ക്ക്‌ നൂറുകണക്കിന്‌ ആളുകളുടെ സാന്നിധ്യംകൊണ്‌ട്‌ വിജയമാക്കാന്‍ കഴിഞ്ഞു. ദമ്പതികള്‍ക്കും യുവജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന നിരവധി ധ്യാനങ്ങള്‍ കൊണ്‌ടുവരാന്‍ ജീസസ്‌ ഫാമിലി മീറ്റിന്റെ ഭാരവാഹികള്‍ തീരുമാനിച്ചു.
അഡിലൈഡില്‍ കുടുംബ നവീകരണ ധ്യാനവും വ്യക്തിത്വ സെമിനാറും സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക