Image

അമേരിക്കന്‍ വിസ ? (എബി തോമസ്‌)

എബി തോമസ്‌, ഡാലസ്‌. Published on 21 October, 2012
അമേരിക്കന്‍ വിസ ? (എബി തോമസ്‌)
ഉച്ചയോടു കൂടി മാത്തച്ചന്‍ അയല്‍വാസിയായ രവിയെ കാണുവാന്‍ എത്തി. മാത്തന്റെ കയ്യില്‍ ഒരു പോസ്റ്റ്‌ കവര്‍ ഉണ്ടായിരുന്നു. വലിയ സന്തോഷം മുഖത്തു തെളിഞ്ഞിരുന്നു. രണ്ടാം ക്ലാസ്‌ മാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്ന മാത്തച്ചനു അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നും ഇംഗ്ലീഷില്‍ വന്ന എഴുത്ത്‌ പരിഭാഷണം ചെയ്‌തുകൊടുക്കണം. മറ്റാരെയും മാത്തച്ചനു വിശ്വാസമില്ലായിരുന്നു. ഇംഗ്ലീഷില്‍ വരുന്ന എല്ലാ കത്തുകളും രവിയാണ്‌ വായിച്ചു കൊടുക്കാറുള്ളത്‌. കത്തിന്റെ ഉള്ളടക്കം വായിച്ചു മനസിലാക്കികൊടുത്തു. മാത്തച്ചനു മാര്‍ച്ച്‌ 28 നു 9 മണിക്ക്‌ മദ്രാസ്സിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റില്‍ വിസാ ഇന്റവ്യൂ. രവി കത്തിലെ ഓരോ വാചകങ്ങളും വായിച്ചു മനസിലാക്കി കൊടുക്കുമ്പോഴും മാത്തച്ചന്റെ മുഖത്തു അതിരില്ലാത്ത സന്തോഷം തെളിഞ്ഞു കാണാമായിരുന്നു.

കഴിഞ്ഞ 38 വര്‍ഷം അനുഭവിച്ച കഷ്ടതകള്‍ക്ക്‌ ഒരു വിരാമം ദൈവം കാട്ടിതന്നല്ലോ. നൂറു നൂറു ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍ ആ മനസിലൂടെ കടന്നുപോയി. അയല്‍വാസികള്‍ മണിമന്നിരങ്ങളില്‍ താമസിക്കുമ്പോള്‍ മുറുക്കിയുടുത്ത മുണ്ടുമായി ചെറ്റപുരയില്‍ കഴിഞ്ഞ വര്‌ഷങ്ങള്‌. പറക്ക പറ്റാത്ത മൂന്നു പെണ്‍കിടാങ്ങള്‍. അവരുടെ ഓരോ ജന്മദിനങ്ങളിലും അവരുടെ ഭാവിയെപറ്റിയുള്ള കറുത്ത സ്വപ്‌നങ്ങലുമായി ഞെട്ടി ഉണരാറുള്ള മാത്തച്ചനു ഇപ്പോള്‍ ജീവിക്കാന്‌ ഉന്മേഷം തോന്നി. സാമ്പത്തീക ബുദ്ധിമുട്ടുകള്‍ കാരണം പല പ്രാവശ്യവും അത്മഹത്യക്ക്‌ ശ്രമിച്ച മാത്തച്ചനെ രവിയായിരുന്നു ജീവിക്കാന്‌ പ്രേരിപ്പിച്ചത്‌. അമേരിക്കന്‌ വിസായ്‌ക്ക്‌ വേണ്ടി നീണ്ട പത്തു വര്‍ഷത്തെ കാത്തിരുപ്പ്‌ യാഥാര്‌ത്ഥ്യം ആകുവാന്‍ ദിവസങ്ങള്‌ മാത്രം ബാക്കി.

രവി പറഞ്ഞു. മാത്തച്ചന്‍ ഇരിക്കൂ. ഒരു സന്തോഷ വാര്‍ത്ത അറിഞ്ഞ ദിവസമല്ലെ. രവിയുടെ ഭാര്യ സൂസി കൊണ്ടുവന്ന മധുര പലഹാരം കഴിക്കുവാന്‌ നിര്‍ബന്ധിച്ചു. മനസ്സുനിറയെ അമേരിക്ക സ്വപ്‌നം കണ്ടുകൊണ്ടിരുന്ന മാത്തച്ചനു പലഹാരം തൊണ്ടയില്‍ നിന്നും ഇറക്കുവാന്‌ കഴിഞ്ഞില്ല. രവിയുടെ വീട്ടില്‍ കുറെ സമയം ഒരു കസേരയില്‌ ഇരുന്നു. ഭാവി സ്വപ്‌നങ്ങള്‌ അയവിറക്കി. കഴിഞ്ഞ കാല കറുത്ത സ്വപ്‌നങ്ങള്‌ തിരുത്തി എഴുതണം. പണം ഉണ്ടാക്കണം. ഓലയില്‍ മേഞ്ഞ വീട്‌ പുതിക്കി പണിയണം. ഇപ്പോള്‍ നിത്യവൃത്തി നടത്തി വരുന്ന തന്റെ മാടക്കട ഇരു നില കെട്ടിടമായി പുതുക്കണം. തന്റെ പെണ്‍മക്കളെ സായിപ്പുമാരുടെ സ്‌കൂളില്‌ പഠിപ്പിക്കണം. മൂന്നു പെണ്‍മക്കളെയും ആര്‍.എന്‍. ആക്കണം. ഒരു വര്‌ഷം കഴിഞ്ഞു നാട്ടിലേക്ക്‌ അവധിക്ക്‌ വരണം. പാന്റും, കോട്ടുമൊക്കെ അണിഞ്ഞു വരുന്ന മാത്തച്ചനെ സ്വപ്‌നത്തിലൂടെ സ്വയം കണ്ടു മിനിറ്റുകള്‍്‌ കൊണ്ട്‌ കണ്ടുകൊണ്ടിരുന്നു സ്വപ്‌നങ്ങളുടെ നീണ്ട പട്ടിക. പെട്ടെന്ന്‌ ചുവരിലുള്ള ക്ലോക്കിലേക്ക്‌ നോക്കി. സമയം രണ്ടു മണി. ഭാര്യ ചിന്നമ്മയോടും, മക്കളോടും സന്തോഷ വാര്‍ത്ത പറയണ്ടേ? പോസ്റ്റുമാന്‍ തന്റെ മാടക്കടയിലാണ്‌ അമേരിക്കന്‌ വിസയുടെ കത്ത്‌ കൊണ്ട്‌ തന്നത്‌. രവിയെ വിളിച്ചു. കെട്ടിപിടിച്ചു ആശ്ലേഷിച്ചു. ഭാര്യയോടും, പിള്ളാരോടും സന്തോഷവാര്‍ത്ത പറയുവാനായി തന്റെ വീട്ടിലോട്ടു ഓടി.

രവി എല്ലാ ദിവസവും ഉച്ചക്ക്‌ ഉറങ്ങുന്ന പതിവുണ്ടായിരുന്നു. പതിവ്‌ തെറ്റിക്കാതെ ഉറങ്ങുവാനായി കട്ടിലില്‌ കിടന്നു. രവി രവി.. ആരോ വിളിക്കുന്നു. ഭാര്യ ആയിരിക്കും. പശുവിനു കാടി വെള്ളം കൊടുക്കുവാന്‍്‌ ആയിരിക്കും?. പിന്നീടു കൊടുക്കാം. നല്ല ഉറക്കം വരുന്നുണ്ട്‌. രവി തിരിഞ്ഞു കിടന്നു. വീണ്ടും വിളിക്കുന്നു. അത്‌ ഭാര്യയുടെ ശബ്ദം അല്ലല്ലോ? ചേട്ടത്തിയാണല്ലോ വിളിക്കുന്നത്‌. രവി എഴുന്നേറ്റു വീടിന്റെ മുന്‍വാതിലിലൂടെ ചേട്ടത്തിയെ കണ്ടു. ചേട്ടത്തി കരയുന്നുണ്ടാല്ലോ? ചേച്ചി എന്താ കാര്യം? രവി ചോദിച്ചു. ചേട്ടത്തിയുടെ വായില്‍ നിന്നും ഒന്നും വരുന്നില്ല. പൊട്ടി കരയുന്നുണ്ട്‌. ഏങ്ങല്‌ അടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ചേച്ചി മാത്തച്ചന്റെ മാടകടയുടെ വശത്തേക്ക്‌ കൈ ചൂണ്ടി കട്ടി. ആളുകളൊക്കെ റോഡില്‍ കൂടി ഓടുന്നു. പെണ്ണുങ്ങള്‌ അലമുറ ഇടുന്ന ശബ്ദം. നായ്‌ക്കള്‍ കൂട്ടമായി മോങ്ങുന്നു. ചേച്ചിയുടെ വായില്‍ നിന്നും.. മാത്തച്ചന്‍ .. എന്നൊരു വാക്ക്‌ വീണു. രവി മാത്തച്ചന്റെ കടയെ ലക്ഷ്യമാക്കി ഓടി.

മാത്തച്ചെന്‍ ഇപ്പോള്‌ അണല്ലോ വീട്ടില്‍ നിന്നും തിരികെ പോയത്‌? ആ പാവത്തിന്റെ കടയില്‍ കള്ളന്‌ കയറിയതായിരിക്കും...? രവിയുടെ മനസ്സില്‌ പറഞ്ഞു. വിവരം എന്താണ്‌ എന്ന്‌ അറിയണം? എല്ലാ ശക്തിയും ഏറി ഓടി.

മാത്തച്ചന്റെ ഭാര്യയും മക്കളും അലറി കരയുന്നു. രവി റോഡിലേക്ക്‌ നോക്കി. തല കറങ്ങുന്നു. കാലുകള്‍ ഇടറുന്നു. റോഡില്‍ ചിന്ന ഭിന്നമായി കിടക്കുന്ന മാത്തച്ചന്റെ ശരീരം. തല പൊട്ടി ചിതറി കിടക്കുന്നു. ഏതോ വാഹനം മാത്തച്ചനെ ഇടുപ്പിച്ചു. ഡ്രൈവര്‍ ഓടി രക്ഷപെട്ടു. വാ...വിട്ടു കരയുന്ന മാത്തച്ചന്റെ മക്കളെ ആശ്വസിപ്പിക്കുവാന്‍ രവി അവരുടെ സമീപത്തേക്ക്‌ നടന്നു.

ചിതറി കടന്നിരുന്ന ഒരു കൈയില്‍ അപ്പോഴും കോണ്‍സുലേറ്റില്‍ നിന്നും കിട്ടിയ ചോരയില്‍ കുതിര്‍ന്ന അമേരിക്കന്‌ വിസയുടെ ഇന്റര്‍വ്യൂ കത്ത്‌ ഉണ്ടയിരുന്നു. മാത്തച്ചന്റെ മക്കളെ ആശ്വസിപ്പിക്കാന്‌ ചെന്ന രവി പൊട്ടികരഞ്ഞു. നൂറു നൂറു അമേരിക്കന്‌ സ്വപ്‌നങ്ങള്‍ തന്നോട്‌ പങ്കിട്ട മാത്തച്ചന്റെ ദാരുണമായ അന്ത്യം രവിയുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല.

അമേരിക്കന്‍ വിസ ? (എബി തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക