Image

സുരേഷ് ഗോപി ഉന്നം വയ്ക്കുന്നത് ആരെ?

Published on 22 October, 2012
സുരേഷ് ഗോപി ഉന്നം വയ്ക്കുന്നത് ആരെ?
സുരേഷ് ഗോപിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. ടി വിയില്‍ അവതാരകനായ തനിക്കെതിരെ നടപടി വേണമെന്ന വെളിപ്പെടുത്തലുകളാണ് സുരേഷ് ഗോപിയെ തുറന്നു പറച്ചിലിന് നിര്‍ബന്ധിതനാക്കിയത്. തനിക്കെതിരെ വാളോങ്ങുന്നവര്‍ കൊമ്പന്മാര്‍ക്കെതിരെയും കൊമ്പുകുലുക്കണം എന്നാണ് ആവശ്യപ്പെട്ടത്.

ഇതേസമയം, സുരേഷ് ഗോപിയുടെ പ്രസ്താവന വിവിധ ടിവി ഷോകളില്‍ അവതാരകരായ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ജഗദീഷ് , സിദ്ദിഖ്, മുകേഷ് തുടങ്ങിയവരൊക്കെ വിത്യസ്ത ചാനലുകളില്‍ അവതാരകരാണ്.  സുരേഷ്‌ഗോപി ആരെയാണ് ഉദ്ദേശിച്ചതെന്നാണ് ഇവര്‍ പരസ്പരം ചോദിക്കുന്നത്. 

ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായാണ് സുരേഷ്‌ഗോപി ടി വിയില്‍ എത്തിയത്. ഇതിനെതിരെ അമ്മയുടെ ഭാരവാഹികള്‍ മുമ്പും വിലക്കുമായി മുന്നോട്ട് വന്നിരുന്നു.  ടിവി ഷോകള്‍ ചെയ്യുമ്പോള്‍ സുരേഷ്‌ഗോപി സിനിമകളില്‍ അഭിനയിക്കാറില്ല. അതേ സമയം മിക്ക താരങ്ങളും അങ്ങനെയല്ല. ലക്ഷങ്ങള്‍ വാങ്ങി ഷോകളിലും സിനിമകളിലും അഭിനയിക്കുന്നു. 

അമ്മയില്‍ നിര്‍ണായ സ്വാധീനമുളള ജഗദീഷ് ഏഷ്യാനെറ്റിലെ കോമഡി പരിപാടിയുടെ അവതാരകനാണ്. സ്വാധീനമുളളതകൊണ്ടു തന്നെ  ജഗദീഷിനെതിരെ ആരും പരാതി പറയില്ലെന്നാണ് സിനിമാരംഗത്തെ സംസാരം. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാഴ്‌സില്‍ ജഗദീഷിനൊപ്പം ബാബുരാജും അശോകനും കല്‍പ്പനയും തുടങ്ങി നിരവധി താരങ്ങള്‍ എത്താറുണ്ട്. ഉണ്ടപക്രു, ഉര്‍വ്വശി തുടങ്ങിയവര്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലും പങ്കെടുക്കുന്നുണ്ട്. മുകേഷ് സൂര്യ ടി വിയിലെ  ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയാണ് അവതരിപ്പിക്കുന്നത്. കൈരളി ചാനലിലെ പച്ചക്കുതിരയെന്ന ഷോ അവതരിപ്പിക്കുന്നത് സിദ്ധിഖാണ്. 

ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. എന്തായാലും സുരേഷ് ഗോപിയുടെ വാക്കുകള്‍ കൊള്ളേണ്ടവര്‍ക്ക് കൊണ്ടു എന്നുതന്നെയാണ് സിനിമാ ലോകത്തുനിന്ന് മനസ്സിലാവുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നും അടക്കം പറച്ചിലുകളുണ്ട്.

സുരേഷ് ഗോപി ഉന്നം വയ്ക്കുന്നത് ആരെ?സുരേഷ് ഗോപി ഉന്നം വയ്ക്കുന്നത് ആരെ?സുരേഷ് ഗോപി ഉന്നം വയ്ക്കുന്നത് ആരെ?സുരേഷ് ഗോപി ഉന്നം വയ്ക്കുന്നത് ആരെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക