Image

അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്

Published on 23 October, 2012
അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്
ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്. ചിത്രത്തിലെ നായകനായ പൃഥ്വിരാജാണ്  അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്. സംവൃത സുനിലിന്റെ അവസാന ലാല്‍ ജോസ് ചിത്രംകൂടിയായിരുന്നു ഇത്.

മലയാളത്തില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച സീനിയര്‍ ഡോക്ടറുടെ വേഷം ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വി പറഞ്ഞു. ഈ ആഗ്രഹം ഇതുവരെ ബച്ചനോട് വെളിപ്പെടുത്തിയിട്ടില്ല.ചിത്രം കണ്ടാല്‍ ബിഗ്ബിക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത് ചെയ്യണമെന്നത് തന്റെയൊരു സ്വപ്നം മാത്രമാണെന്നും നടക്കുമോ എന്നുറപ്പില്ലെന്നും പൃഥ്വി പറയുന്നു. 

ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ ഒരു റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ്. പ്രകാശ് മൂവീ ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ മക്കളായ ബോബിയും സഞ്ജയും ചേര്‍ന്നാണ്. 

തന്റെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ ഔറംഗസേബിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിയിപ്പോള്‍ മുംബയിലാണ്. താനഭിനയിച്ച ചിത്രം റിലീസാകുന്ന സമയത്ത് കേരളത്തില്‍നിന്നു വിട്ടു നില്‍ക്കേണ്ടി വരുന്നത് ഇതാദ്യമാണ്. ഈ വേളയില്‍ കേരളത്തിലായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു പൃഥ്വി പറഞ്ഞു.

അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്
അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്
അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്
അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്
അയാളും ഞാനും തമ്മില്‍ ബോളിവുഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക