Image

രാത്രി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതല്‍

Published on 23 October, 2012
രാത്രി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതല്‍
നിങ്ങള്‍ രാത്രി ജോലി ചെയ്യുന്ന ആളാണോ?. എങ്കില്‍ സൂക്ഷിക്കുക. പകല്‍ ജോലി ചെയ്യുന്നവരെക്കാള്‍ രാത്രി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. മറ്റുളളവരേക്കാള്‍ മൂന്നിരട്ടിയാണ് രാത്രി ജോലിചെയ്യുന്നവര്‍ക്ക് കാന്‍സറിനുളള സാധ്യത. ഇത്തരക്കാരില്‍ എല്ലാവിധ കാന്‍സര്‍ ഉണ്ടാകാനും സാധ്യത ഏറെയാണെന്നും ഗവേഷകര്‍ പറയുന്നു.

കാനഡയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍. നൈറ്റ് ഷിഫ്റ്റുകളും പുരുഷന്മാരുടെ ആരോഗ്യവും എന്ന വിഷയത്തില്‍ ആയിരുന്നു പഠനം. അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങള്‍ രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച്‌നേഴ്‌സുമാരില്‍ ഈ സാധ്യത വളരെ അധികമാണെന്ന് പഠനത്തില്‍ തേളിഞ്ഞു. 

സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിന്റെ തുടര്‍ച്ചയായാണ് ക്യൂബെക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പുരുഷന്മാരില്‍ രാത്രികാല ജോലി എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ തുടങ്ങിയത്. പഠനത്തിലൂടെ പുരുഷന്മാരിലും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ നൈറ്റ് ഷിഫ്റ്റുകള്‍ കാരണമാകുന്നുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തി.

നമ്മുടെ ഉറക്കത്തേയും മറ്റും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആയ മേലാടോണിനിന്റെ പ്രവര്‍ത്തനത്തെ നൈറ്റ് ഷിഫ്റ്റുകള്‍ പ്രതികൂലമായി ബാധിക്കും. ഇത് ശരീരത്തില്‍ മുഴ ഉണ്ടാകാന്‍ ഇടയാക്കുന്നു എന്നാണ് ഗവേഷകരുടെ അനുമാനം. 

രാത്രി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക