Image

പോളിംഗ്‌ ബൂത്തിലേക്ക്‌ പോകും മുമ്പ്‌ .. (ജോസ്‌ തയ്യില്‍)

Published on 25 October, 2012
പോളിംഗ്‌ ബൂത്തിലേക്ക്‌ പോകും മുമ്പ്‌ .. (ജോസ്‌ തയ്യില്‍)
1912, നവംബര്‍ ആറ്‌ എന്ന പ്രത്യക ദിവസം വന്നെത്താന്‍ ഇനിയും ആഴ്‌ചകള്‍ മാത്രം. ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ദിവസം അമേരിക്കയിലെ മലയാളിക്കും പൊതുവെ ഇന്‍ഡ്യക്കാര്‍ക്കും ബാധകമാണോ?

കുറ്റം പറയുക വളരെ എളുപ്പമാണ്‌. അവസരം കിട്ടിയിട്ടും എന്തുകൊണ്ട്‌ ചെയ്‌തു കാണിച്ചുകൊടുക്കുന്നില്ല എന്നു ചോദിച്ചാല്‍ ഉത്തരമില്ല. എങ്കില്‍ പിന്നെ മിണ്ടാതിരിക്കരുതോ? ആ ചോദ്യത്തിനു പ്രസക്തിയില്ല. കാരണം കുറ്റം പറയുന്നവരുടെ ഏക ലക്ഷ്യം എല്ലാം കുട്ടിച്ചോറാക്കുക മാത്രമാണ്‌ .

അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതിനു മകുടോദാഹരണം . തങ്ങളുടെ പിഴവുകള്‍ മുഴുവന്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുനനതില്‍ അവര്‍ അതി സമര്‍ത്ഥരാണ്‌.

ജോര്‍ജ്‌ ബുഷിന്റെ കയ്യില്‍ നിന്നും ഒബാമ ഭരണം ഏറ്റെടുക്കുമ്പോള്‍ അമേരിക്കയുടെ സമ്പദ്‌ വ്യവസ്ഥ ആകെ താറുമാറായിരുന്നു . വലിയ വലിയ ബാങ്കുകള്‍ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനികള്‍ വരെ പാപ്പരായിരുന്നു. തൊഴിലില്ലായ്‌മ പത്തു ശതമാനത്തിനും മുന്നിലെത്തിയരുന്നു . ഇന്ന്‌ ഇവയ്‌ക്കെല്ലാം ചെറിയൊരു മാറ്റം വന്നു കൊണ്ടിരിക്കുകയാണ്‌ .. ജനറല്‍ മോട്ടോഴ്‌സും, ക്രൈസ്ലറും പൂര്‍വ്വാധികം ഉഷാറോടെ പുരോഗമിച്ചുവരുന്നു. ബാങ്ക്‌ ജപ്‌തിയുടെ വക്കിലെത്തിയ സിറ്റി ബാങ്ക്‌ ഏതാണ്ട്‌ പിടിച്ചു നില്‍ക്കാറായപ്പോള്‍ ഫെഡറല്‍ ഗവണ്മേന്റ്‌ ഡയറക്‌ടേഴ്‌സിനെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ.്‌ കാരണം ഫെഡറല്‍ സര്‍ക്കാരിന്റെ നിരീക്ഷണം ഉണ്ടായാല്‍ പതിവുപോലെ ബോണസ്‌ വീതിക്കാന്‍ അവര്‍ക്ക്‌ സാധിക്കില്ല.

ജോര്‍ജ്‌ ബുഷ്‌ തുടങ്ങിവെച്ച ഇറാക്ക്‌ യുദ്ധത്തില്‍ നിന്നും പ്രഖ്യാപിത സമയത്തു തന്നെ അമേരിക്ക പിന്‍വലിഞ്ഞു. അഫ്‌ഗാനിസ്ഥാനില്‍ നിന്നും 2014 മദ്ധ്യേ പിന്‍വലിയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞു .

കഴിഞ്ഞ വര്‍ഷം അറബ്‌ രാജ്യങ്ങളില്‍ ഉണ്ടായ ധ്രുവീകരണത്തില്‍ നാറ്റോയുടെ സഹായത്തോടെ വേണ്ടതെല്ലാം ചെയ്‌തു . ഗദ്ദാഫിയുടെ ലിബിയയിലും അമേരിക്ക നേരിട്ടിടപെടാതെ നാറ്റോയുടെ പിന്നില്‍ അമേരിക്ക ഉറച്ചു നിന്നുകൊണ്ട്‌ കാര്യങ്ങള്‍ക്ക്‌ നീക്കുപോക്കു കണ്ടെത്തി .

ഇസ്രായലിന്റെ കാര്യത്തില്‍ രണ്ടു സ്വതന്ത്ര രാജ്യങ്ങള്‍ എന്ന യു.എന്‍ നീക്കത്തെ ഒബാമ പിന്താങ്ങുന്നു. ഇറാന്റെ പ്രശ്‌നം ഒരു വലിയ പ്രശ്‌നമാണെങ്കില്‍ അതിനും പരിഹാരം കണ്ടെത്താന്‍ സമാധാന പ്രിയനായ പ്രസിഡന്റ്‌ ഒബാമയ്‌ക്കു സാധിക്കും.

ഒബാമയുടെ പിശകുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിനു പൂര്‍ണ്ണ യോജിപ്പിങ്കെിലും ഹോമോ സക്ഷ്വല്‍സിനും ലസ്‌ബിയന്‍സിനും കൂടുതല്‍ പരിഗണന നല്‍കാന്‍ നിര്‍ബന്ധിതനായി. സ്വസ്‌തബുദ്ധിയുള്ളവര്‍ക്കും സാധാരണ കുടുംബ ജീവിതം നയിക്കുന്നവര്‍ക്കും അല്‍പം അലോസ്സരം ഉണ്ടെങ്കിലും നാടോടുമ്പോള്‍ നടുവെ എന്ന തത്വത്തില്‍ സാധാരണക്കാരനും സമാധാനിക്കുന്നു.

മുന്‍ സ്‌പീക്കര്‍ നാന്‍സി പലോസിയുടെ ഉപദേശത്തിനു ചെവി കൊടുത്തിരുന്നെങ്കില്‍ 250,000 ഡോളറിനു മുകളില്‍ ടാക്‌സില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തിനു നിഷ്‌പ്രയാസം സാധിച്ചേനെ .എല്ലാ കാതലായ മാറ്റങ്ങള്‍ ഇരുകക്ഷികളുടെയും അഭിപ്രായ സമന്വയത്തോടെ വേണം നടപ്പില്‍ വരുത്താന്‍ എന്ന പ്രസിഡന്റിന്റെ നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിനു തന്നെ വിനയായി .

രണ്ടു വര്‍ഷം മുമ്പു കോണ്‍ഗ്രസിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെ അദ്ദേഹത്തിന്റെ കഷ്‌ടകാലം തുടങ്ങി . കോണ്‍ഗ്രസിലേക്ക്‌ വരുന്ന ബില്ലുകളൊന്നും പാസ്സാക്കില്ല, എന്ന റിപ്പബ്ലിക്കന്‍സിന്റെ കടും പിടുത്തം, ഒബാമയുടെ 2008 ലെ പ്രഖ്യപനങ്ങള്‍ക്ക്‌ ഇടംകോലിട്ടു .അതിന്‌ ആരെയാണ്‌ കുറ്റപ്പെടുത്തേണ്ടത്‌. തീര്‍ച്ചയായും വര്‍ഗ വിദ്വേഷികളായ തെക്കന്‍ വെള്ളക്കാരാണ്‌ അതിനു ഉത്തരവാദികള്‍ .അവരാണ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കോണ്‍ഗ്രസിലേക്ക്‌ വിജയിപ്പിച്ചത്‌.

അമേരിക്ക ഒരു ഡമോക്രാറ്റിക്‌ രാജ്യമായിട്ടാണ്‌ പൊതുവെ ഒരു വെപ്പ്‌ - എന്നാല്‍ പൂര്‍ണ്ണമായും ഒരു ഡമോക്രാറ്റിക്‌ രാജ്യമല്ല എതാണ്‌ സത്യം..

ഉദാഹരണത്തിന്‌ - 2000 ലും , 2004 ലും ജോര്‍ജ്‌ ബുഷുമായുള്ള മത്സരത്തില്‍ പോപ്പുലര്‍ വോട്ടില്‍ അന്നത്തെ ഡമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥികളായ അല്‍ ഗോറും, ജോണ്‍ കെറിയും ജയിച്ചരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളുടെ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്‌ വെറും എട്ടോ ഒമ്പതോ സ്റ്റേറ്റുകളാണ്‌. ആ ഒമ്പതു സ്റ്റേറ്റുകളില്‍ എതു സ്ഥാനാര്‍ത്ഥിക്ക്‌ കൂടുതല്‍ വോട്ടുകിട്ടുന്നുവോ അങ്ങേരാണ്‌ പ്രസിഡന്റ്‌ . അങ്ങനെയാണ്‌ മഹാനായ ജോര്‍ജ്‌ ബുഷ്‌ ഫ്‌ളോറിഡയിലെ മുന്തൂക്കത്തില്‍ ജയിച്ചതും പ്രസിഡന്റായതും രാജ്യം കുട്ടിച്ചോറാക്കിയതും !

അല്‍ഗോര്‍ ഫ്‌ളോറിഡയില്‍ വെറും നൂറിപരം വോട്ടിന്‌ തോറ്റ സ്ഥിതിക്ക്‌ രണ്ടാമതു 2004 വന്ന തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയിലെ മലയാളികള്‍ എല്ലാം വോട്ടു ചെയ്‌തിരുന്നെങ്കില്‍ ജോണ്‍ കെറി തീര്‍ച്ചയായും ജയിച്ചുവന്നേനെ. അമേരിക്ക ഇത്രയും കഷ്‌ടതയിലേക്ക്‌ നീങ്ങുകില്ലായിരുന്നു .

ഏതാണ്ട്‌ അതേ പരിതസ്ഥിതിയാണ്‌ ഇപ്പോഴും . പോളുകളനുസരിച്ച്‌ ഒഹായോ ,അയോവ, വര്‍ജീനിയ തുടങ്ങിയ സ്റ്റേറ്റുകള്‍ ഒബാമയ്‌ക്ക്‌ അനുകൂലമാണെങ്കിലും ജയിക്കണമെങ്കില്‍ 270 വോട്ട്‌ വേണ്ടിടത്ത്‌ ഇലക്‌ട്രറല്‍ വോട്ട്‌ 269 - 269 എന്ന സമനിലയിലാണ്‌ . ഫ്‌ളോറിഡയിലെ ഗ്യാലപ്പ്‌ പോള്‍ അനുസരിച്ച്‌ ഒബാമക്ക്‌ ഒരു ശതമാനം ലീഡാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇവിടെയാണ്‌ എത്തിനിക്‌ ഗ്രൂപ്പിന്റെ വോട്ടിനു പ്രത്യേകിച്ച്‌ അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ശേഷം വോട്ടു ചെയ്യാന്‍ വിമുഖത കാട്ടുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍സിന്‌ പ്രസക്തി ഏറുന്നത്‌ . ഇക്കൂട്ടര്‍ അവരുടെ പൗരധര്‍മ്മം നിര്‍വ്വഹിക്കാന്‍ മുന്നോട്ടു വന്നാല്‍ കഴിഞ്ഞപ്രാവശ്യത്തെപ്പോലെ വലിയ മജോറിട്ടി ഇല്ലെങ്കിലും പ്രസിഡന്റ്‌ ഒബാമ കടന്നു കൂടും - കഴിഞ്ഞ നാലുവര്‍ഷം ചെയ്‌ത പണികള്‍ പൂര്‍ത്തിയാക്കാനും അദ്ദേഹത്തിനു സാധിക്കും . ഇത്തരുണത്തില്‍ പ്രിയ ഫ്‌ളോറിഡ മലയാളികള്‍ നവംബര്‍ ആറിനു പോളിംഗ്‌ ബുത്തി എത്താന്‍ മറക്കരുത്‌.

എന്തുകൊണ്ട്‌ ഒബാമ.

ഇന്നത്തെ ചുറ്റുപാടില്‍ ഇമിഗ്രന്‍സിന്‌ ഗുണം ചെയ്യുത്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌. കാരണം ഇന്‍ഷ്വറന്‍സ്‌ , കുട്ടികളുടെ കോളജ്‌ പഠന ചിലവ്‌, സോഷ്യല്‍ സെക്യൂരിറ്റി, ഹെത്ത്‌ കെയര്‍ ഇന്‍ഷ്യൂസ്‌, മെഡിക്കൈഡ്‌ , സ്‌കൂള്‍ സിസ്റ്റം അങ്ങനെ അങ്ങനെ സാധാരണക്കാരനെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടുന്നത്‌ ഒബാമയുടെ പോളിസിയിലൂടെയാണ്‌.

മറിച്ച്‌ റോംനിയുടെ പോളിസിയില്‍ സോഷ്യല്‍ സെക്യൂരിറ്റി വരെ വാള്‍സ്‌ട്രീറ്റില്‍ ഇന്‍വസ്റ്റ്‌ ചെയ്യണമെന്ന്‌ വാദിക്കുന്ന ആളാണ്‌ അദ്ദേഹം . 401 കെയ്‌ക്ക്‌ എന്തു സംഭവിച്ചു എന്ന്‌ എല്ലാവര്‍ക്കും അറിയാം. . ഇനി മതപരമായി നോക്കിയാല്‍ പ്രോട്ടസ്റ്റന്റ്‌ ഗ്രൂപ്പിന്റെ തലവാനായ ബില്ലിഗ്രാം - മോര്‍മണ്‍ ഗ്രൂപ്പിനെ `കള്‍ട്ട്‌' ഗ്രൂപ്പ്‌ എന്നാണ്‌ വിളിക്കുന്നത്‌ .

സാധാരണക്കാരന്റെ നന്മയ്‌ക്കുപരി ലാഭം മാത്രം നോക്കിക്കൊണ്ട്‌ ഭരിക്കുന്നവരാണ്‌ റിപ്പബ്ലിക്കന്‍സ്‌. ന്യൂയോര്‍ക്കില്‍ ബ്ലൂം ബര്‍ഗിനെ തന്നെ നോക്കുക- ധനപരമായി അല്‍പം നഷ്‌ടം ഉണ്ടായിക്കഴിയുമ്പോഴെ ആ തുക സാധാരണക്കാരന്റെ തലയിലേക്ക്‌ അടിച്ചേല്‍പിക്കും. അതേ സമയം യുദ്ധത്തിനുവേണ്ടി എത്ര തുക വേണമെങ്കിലും ചിലവഴിക്കാന്‍ അവര്‍ക്ക്‌ മടിയില്ല.

റിപ്പബ്ലിക്കന്‍സ്‌ വന്നു കഴിഞ്ഞാല്‍ ഇറാനുമായി മറ്റൊരു യുദ്ധം ഉടനെ പ്രതീക്ഷിക്കാം. .അമേരിക്കയുടെ പ്രതാപം കാണിക്കാന്‍ സകല നിയമങ്ങളും അവര്‍ കാറ്റില്‍ പറത്തും!

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി ഡിബേറ്റില്‍ റോംനി ഏതു വേഷവും കെട്ടും . പക്ഷേ പ്രവര്‍ത്തിയില്‍ വരുമ്പോള്‍ ലാഭവും- പ്രതാപവും മാത്രമായിരിക്കും അവരുടെ പോളിസി. സാധാരണക്കാരന്‍ വെറും കറിവേപ്പിലയായി മാറും. അതിനിടകൊടുക്കരുത്‌ . ഒബാമയ്‌ക്ക്‌ വോട്ടുചെയ്യുക ; ഇത്തരുണത്തില്‍ സമാജങ്ങളും ഫൊക്കാനയും, ഫോമോയും യാക്കോബായ സഭകളും മാര്‍ത്ത മറ്റ്‌സും , പെന്തക്കോസ്‌ത്തും, മര്‍ത്തമറിയം ഗ്രൂപ്പും എല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇനിയും വൈകരുത്‌ . എല്ലാവര്‍ക്കും നാടിനും നന്മവരട്ടെ . നന്ദി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക