Image

കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന് പുതിയ സാരഥികള്‍

Published on 25 May, 2011
കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന് പുതിയ സാരഥികള്‍
അനില്‍ മാത്യു ആശാരിയത്ത്

ഡാളസ്സ് (ടെക്‌സാസ്): ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത്
അമേരിക്കയുടെ ഭാഗമായി ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ 2011-2012 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ജോസന്‍ ജോര്‍ജിനെയും സെക്രട്ടറിയായി തോമസ്  മാത്യുവിനെയും ട്രഷററായി ജോസ് ഓച്ചാലിലിനെയും തെരഞ്ഞെടുത്തു‍. സിജു വി. ജോര്‍ജ് (വൈസ് പ്രസിഡന്റ്), റോസമ്മ ജോര്‍ജ് (ജോ. സെക്രട്ടറി), പി.പി. ചെറിയാന്‍ (ജോ. ട്രഷറര്‍), എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

കെ.എല്‍.എസ് പ്രസിഡന്റ് ജോസ് ഓച്ചാലിലിന്റെ അധ്യക്ഷതയില്‍ പ്ലാനോയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംഘടനയുടെ 2010ലെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി സിജു വി. ജോര്‍ജും
വരവ് ചെലവ് കണക്കുകള്‍ ട്രഷറാര്‍ സി.വി.ജോര്‍ജ്ജും അവതരിപ്പിച്ചു

യോഗത്തില്‍ ലാനാ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി പങ്കെടുക്കുകയും, പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചകളില്‍ ഡാളസ്സിലും
സമീപപ്രദേശങ്ങളില്‍നിന്നുമുള്ള നിരവധി സാഹിത്യ പ്രേമികള്‍ പങ്കെടുത്തു.

കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന് പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക