Image

സെന്റ് അല്‍ഫോന്‍സാ കമ്യൂണിറ്റിക് പുതിയ ഭരണസമിതി

Published on 29 October, 2012
സെന്റ് അല്‍ഫോന്‍സാ കമ്യൂണിറ്റിക് പുതിയ ഭരണസമിതി
ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ബ്രാക്കന്‍ റിഡ്ജ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്നു. 

ഫാ. തോമസ് അരീക്കുഴി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി കരുമത്തി വാര്‍ഷിക റിപ്പോര്‍ട്ടും ഷിബു വര്‍ഗീസ് ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് ജോണ്‍ മാത്യു നന്ദി പറഞ്ഞു. തുടര്‍ന്ന് പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടന്നു. 

പുതിയ ഭാരവാഹികളായി ടോമി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ജാന്‍സി ഷിബു (വൈസ് പ്രസിഡന്റ് ), ബിനോയ് ജോസ് (സെക്രട്ടറി), ഷൈജു തോമസ് (ജോയിന്റ് സെക്രട്ടറി), ആല്‍ബര്‍ട്ട് ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും ഭരണസമിതി അംഗങ്ങളായി ബാബു മാത്യു, ദിനേശ് കൊല്ലപ്പള്ളി, അജിമോന്‍ ആന്റണി, പോള്‍സിംഗ്, ഹണി വര്‍ഗീസ്, റോയ് ജോസഫ്, സ്റ്റീഫന്‍ ജോസഫ്, ജിജോ ജോസ് എന്നിവരേയും തെരഞ്ഞെടുത്തു.

സെന്റ് അല്‍ഫോന്‍സാ കമ്യൂണിറ്റിക് പുതിയ ഭരണസമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക