Image

ഫഹദും ആസിഫലിയും മോഹന്‍ലാലിനൊപ്പം

Published on 30 October, 2012
ഫഹദും ആസിഫലിയും മോഹന്‍ലാലിനൊപ്പം
യുവതാരങ്ങളായ ഫഹദ് ഫാസിലും ആസിഫലിയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു. നവാഗതനായ സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ നാലു നായികമാരുണ്ടെന്നാണ് സൂചന. നായികമാര്‍ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല.

മീശമാധവന്‍ മുതല്‍ അയാളും ഞാനും തമ്മില്‍ എന്ന സിനിമവരെ ലാല്‍ജോസിനൊപ്പം സഹസംവിധായകനായിരുന്നു സലാം പാലപ്പെട്ടി. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ നവാഗത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ലൊക്കേഷനുകള്‍ വയനാടും കോഴിക്കോടുമാണ്. ചിത്രീകരണം ഡിസംബറില്‍ തുടങ്ങും.

ഫഹദും ആസിഫലിയും മോഹന്‍ലാലിനൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക