Image

യാഷ് ചോപ്രയുടെ അവസാന ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ചേക്കും

Published on 30 October, 2012
യാഷ് ചോപ്രയുടെ അവസാന ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ചേക്കും
മുംബൈ: അന്തരിച്ച ബോളിവുഡ് സംവിധായകന്‍ യാഷ് ചോപ്രയുടെ അവസാന ചിത്രം 'ജബ് തക് ഹെയ് ജാന്‍' പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുമെന്ന് സൂചന. കാഷ്മീര്‍ അതിര്‍ത്തിയിലെ യുദ്ധരംഗങ്ങളുടെ പേരില്‍ ചിത്രം പാക്കിസ്ഥാനില്‍ നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഒരു പാക് സിനിമ വെബ്‌സൈറ്റ് ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കറാച്ചിയില്‍ നിന്നുള്ള അട്രിയം സിനിമാസ് വെബ്‌സൈറ്റില്‍ 'ജബ് തക് ഹെയ് ജാന്റെ പ്രമോയും വാള്‍പേപ്പറുകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

ചിത്രം നവംബര്‍ 13ന് റിലീസ് ചെയ്യുമെന്നാണ് വെബ്‌സൈറ്റ് നല്‍കുന്ന സൂചന. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഏക് ഥാ ടൈഗര്‍ എന്ന ചിത്രം പാക്കിസ്ഥാനില്‍ നിരോധിച്ചിരുന്നു. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത സെയ്ഫ് അലി ഖാന്‍ നായകനായ ഏജന്റ് വിനോദ് എന്ന ചിത്രത്തിനും പാക് സെന്‍സര്‍ ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ഏക് ഥാ ടൈഗറിനെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് വിലക്കിയത്. ഐഎസ്‌ഐയെ മോശമായി ചിത്രീകരിച്ചുവെന്ന കാരണം പറഞ്ഞാണ് സെയ്ഫ് ചിത്രത്തേയും പാക് അധികൃതര്‍ വിലക്കിയത്.

Join WhatsApp News
Anthappan 2014-11-19 20:31:12
It is no wonder a country with 99% morons is a fertile land for 90% of the worlds God men and women. The day people start looking into there own heart an find God is the day of real freedom.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക