Image

തുലാ മഴ (കവിത: സിബി തോമസ്‌. ചെങ്ങന്നൂര്‍)

Published on 31 October, 2012
തുലാ മഴ (കവിത: സിബി തോമസ്‌. ചെങ്ങന്നൂര്‍)
തുലാ മഴത്തുള്ളികള്‍ പെയ്‌തൊഴിഞ്ഞാ രാത്രി
മനമാകെയോര്‍മ്മ തന്‍ കുളിര്‍കാറ്റു വീശി
ഒരുമന്ദഹാസമെന്‍ ചുണ്ടില്‍ വിരിഞ്ഞൂ
ഉടലാകേയുള്‍ പ്പുളകത്താല്‍ നിറഞ്ഞൂ

അറിയാതെ ഞാന്‍ മെല്ലെ ശയ്യയില്‍ മുഖം ചേര്‍ത്തു...
അനുരാഗ ലോലമാം ഹൃദയത്തോടെ

മധുരമാം നിര്വൃതി ഉള്ളിലായ്‌ നിറയുമ്പോള്‍
അറിയാതെ ഞാന്‍ നിന്നെ പ്രണയിക്കുന്നു

അലയടിച്ചുയരുന്ന തിര വന്നു തീരത്തെ
പതിയെപ്പുണര്‍ന്നങ്ങു ശാന്തനായ്‌ പോകും പോല്‍

ഒരുമാത്ര നേരത്തെന്‍ അരികത്തൊന്നണയുവാന്‍
അകതാരില്‍ നിന്നാരോ മന്ത്രിയ്‌ക്കുന്നു

മഴയുടെ സങ്‌ഗീതം നിലച്ചൊരാ രാവില്‍
തലമൂടിപ്പുതച്ചങ്ങൂ വെറുതേ കിടക്കുമ്പോള്‌

അറിയുന്നു ഞാന്‍ നിന്റെ സാമീപ്യമിന്നെനിയ്‌ക്ക
നിവാര്യമാണൊന്നു സുഖമായുറങ്ങുവാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക