Image

ആര്‍ത്തവ വിരാമവും നടുവേദനയും

Published on 02 November, 2012
ആര്‍ത്തവ വിരാമവും നടുവേദനയും
സ്‌ത്രീകളില്‍ പൊതുവെ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച്‌ നടുവേദന കൂടുതലായി കാണപ്പെടുന്നു. അസ്ഥികളില്‍ ഉണ്‌ടാകുന്ന പൊട്ടലും കശേരുക്കളില്‍ അകലം, ഒടിവുകള്‍ എന്നിവയും സംഭവിക്കാറുണ്ട്‌.

വിട്ടുമാറാത്ത നടുവേദന, രാത്രികാലങ്ങളിലെ നടുവേദന, ശാരീരിക ക്ഷീണം, അമിതമായി ഭാരം കുറയുക, വിശപ്പില്ലായ്‌മ, എന്നിവ ഉണെ്‌ടങ്കില്‍ ഉടനെ തന്നെ വിശദമായ പരിശോധനയ്‌ക്കു വിധേയമാകണം. അധികനേരം ഇരിക്കേണ്‌ടിവരുന്ന അവസരത്തില്‍ നടുവിന്റെ കീഴ്‌ഭാഗത്തായി ചെറിയ കുഷ്യനോ, തൂവാലയോ മടക്കിവയ്‌ക്കുക. കഴിവതും നട്ടെല്ല്‌ നിവര്‍ത്തിവയ്‌ക്കുക.

സി.റ്റി സ്‌കാന്‍, അള്‍ട്രാസൗണ്‌ട്‌ തുടങ്ങിയ പരിശോധനകളിലൂടെ അസ്ഥികളിലെ കാന്‍സറിന്റെ അളവ്‌ കണ്‌ടുപിടിക്കാന്‍ കഴിയും. ദിവസേനയുള്ള വ്യായാമം കാല്‍സ്യം ഗുളികകള്‍, ഹോര്‍മോണുകള്‍, വിറ്റാമിന്‍-ഡി, കാല്‍സിറ്റോണിന്‍ എന്നിവ ചിലരില്‍ ഫലവത്താകാറുണ്‌ട്‌.

തീരെ മൃദുവായ മെത്തകളും കനം കൂടിയ തലയണകളും ഒഴിവാക്കുക. മലര്‍ന്നു കിടക്കുന്നതും കാല്‍മുട്ടുകള്‍ക്കിടയില്‍ ചെറിയ തലയണ വെയ്‌ക്കുന്നതും നടുവേദന കുറയ്‌ക്കാന്‍ സഹായിക്കും. നടുവേദനയുണെ്‌ടങ്കില്‍ ഭാരം എടുക്കുന്ന അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആര്‍ത്തവ വിരാമവും നടുവേദനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക