ജോര്‍ജ് തുമ്പയില്‍
ഡോവര്‍ (ന്യൂജഴ്സി): സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നടത്തുന്നു. (360, West Blackwels St. Dover)
മേയ് 29 ഞായറാഴ്ച 11.30ന് ആരംഭിക്കുന്ന സെമിനാറില്‍ ഡോ. അനിത സാനിയന് മുഖ്യപ്രഭാഷണം നടത്തും. ``ലാവണ്യം വഞ്ചനയും സൗന്ദര്യം വ്യര്‍ഥവുമാകുന്നു. യഹോവ ഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും (സദൃശ്യവാക്യങ്ങള്‍ 31: 30) എന്നതാണ് ചിന്താവിഷയം.
ന്യൂജഴ്സി ഏരിയായിലുള്ള എല്ലാ വനിതകളെയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം സെക്രട്ടറി ബെറ്റി അലക്സാണ്ടര്‍, ട്രഷറര്‍ സൂസന് ജോസഫ്, വികാരി ഫാ. ഷിബു ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.