പെര്‍ത്ത് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത പെര്‍ത്ത് സെന്റ് ജോര്‍ജ് ഇടവക സന്ദര്‍ശിച്ചു.
ഓസ്‌ട്രേലിയ, ന്യുസിലാന്റ് പര്യടനത്തിനായി ഒക്‌ടോബര്‍ 23 ചൊവ്വാഴ്ച്ച പെര്‍ത്ത് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ മെത്രാപ്പൊലീത്തായ്ക്ക് ഇടവക മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ദപര്‍ത്തില്‍ നാലു ദിവസം ചിലവഴിച്ച മെത്രാപ്പൊലീത്ത, ഭവന സന്ദര്‍ശനങ്ങള്‍ക്കും വിവിധ പ്രാര്‍ഥനാ യോഗങ്ങള്‍ക്കും നേതൃത്വം നല്‍കി.
വെള്ളിയാഴ്ച വൈകിട്ട് ഇടവകയുടെ ആഭിമുഖ്യത്തില്‍ മെത്രാപ്പൊലീത്തക്ക് ആചാരപരമായ സ്വീകരണം നല്‍കി. തുടര്‍ന്നു നടന്ന സന്ധ്യാപ്രാര്‍ഥനയില്‍ മെത്രാപ്പൊലീത്ത ദിവ്യ സന്ദേശം നല്‍കി. ശനിയാഴ്ച രാവിലെ മെത്രാപ്പൊലീത്ത അപ്പിര്‍ ക്രോസ് സെന്റ് ജോര്‍ജ് ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഇടവക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മെത്രാപ്പൊലീത്ത ശനിയാഴ്ച ഉച്ചതിരിഞ്ഞ് മെല്‍ബണിലേക്ക് യാത്ര തിരിച്ചു. പെര്‍ത്ത് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ ഇടവാംഗങ്ങള്‍ മെത്രാപ്പൊലീത്തക്ക് യാത്രയയ്പ്പ് നല്‍കി.