Image

റെഡ് കാര്‍പെറ്റില്‍ ഫഹദും മമതാ മോഹന്‍ ദാസും ഒന്നിക്കുന്നു

Published on 06 November, 2012
റെഡ് കാര്‍പെറ്റില്‍ ഫഹദും മമതാ മോഹന്‍ ദാസും ഒന്നിക്കുന്നു
ഫഹദ് ഫാസിലും മമതാ മോഹന്‍ ദാസും ഒന്നിക്കുന്നു. റെഡ് കാര്‍പെറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പുതുമുഖം സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഓര്‍ഡിനറിയിലൂടെ ശ്രദ്ധേയയായ ശൃഥ ശിവദാസ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. വിജയരാഘവനും പ്രധാന്യമുള്ള വേഷമാണ് റെഡ് കാര്‍പെറ്റിലേത്. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് ആണ് റെഡ് കാര്‍പെറ്റ് നിര്‍മ്മിക്കുന്നത്. 2013ലാണ് ചിത്രീകരണം തുടങ്ങുക. അന്നയും റസൂലും, ആമേന്‍, നത്തോലി ചെറിയ മീനല്ല, റെഡ് വൈന്‍ എന്നിവയാണ് ഫഹദിന്റെ മറ്റു ചിത്രങ്ങള്‍. 

റെഡ് കാര്‍പെറ്റില്‍ ഫഹദും മമതാ മോഹന്‍ ദാസും ഒന്നിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക