Image

നയന്‍ താരയുടെ സ്വപ്‌നം

Published on 06 November, 2012
നയന്‍ താരയുടെ സ്വപ്‌നം
തെന്നിന്ത്യയിലെ ഒട്ടുമിക്കപേരുടെയും നായികയായിക്കഴിഞ്ഞു നയന്‍താര. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ നയന്‍സ് രണ്ടു ചിത്രങ്ങളില്‍ മമ്മൂട്ടിയുടേയും നായികയായി. തമിഴകത്ത് രജനീകാന്ത്, വിജയ്, സൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള നയന്‍സിന് ഇനിയും ഒരു മോഹം ബാക്കിയാണ്.കമല്‍ഹാസന്റെ നായികയാവണം.

ഏറെ നാളായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ഈ മോഹം നയന്‍സ് അടുത്തിടെ കമല്‍ലിനോട് തുറന്നു പറഞ്ഞു. എ ആര്‍ മുരുകദോസിന്റെ രാജാ റാണി എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു നയന്‍സ് തന്റെ മനസ്സിലെ ആഗ്രഹം കമലിനെ അറിയിച്ചത്. അധികം വൈകാതെ തന്നെ തനിക്കൊപ്പം അഭിനയിക്കാന്‍ നയന്‍സിന് അവസരം ഒരുക്കിക്കൊടുക്കാമെന്ന് കമല്‍ നടിയെ അറിയിച്ചുവെന്നാണ് സൂചന.

വിശ്വരൂപത്തിന് ശേഷം കമല്‍ അഭിനയിക്കുന്ന 'ലോര്‍ഡ്‌സ് ഓഫ് ദ റിംങ്‌സില്‍' നയന്‍സ് നായികയാവുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. 'ബാരി എം ഓസ്‌ബോണ്‍' നിര്‍മ്മിക്കുന്ന ഈ ഹോളിവുഡ് ചിത്രത്തില്‍ നയന്‍സിനെ നായികയാക്കാന്‍ കമല്‍ ആവശ്യപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നയന്‍ താരയുടെ സ്വപ്‌നം  നയന്‍ താരയുടെ സ്വപ്‌നം  നയന്‍ താരയുടെ സ്വപ്‌നം  നയന്‍ താരയുടെ സ്വപ്‌നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക