Image

മമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷും

Published on 06 November, 2012
മമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷും
മമ്മുട്ടിക്കും ദിലീപിനുമൊപ്പം തമിഴ് താരം ധനുഷും കമ്മത്ത് ആന്റ് കമ്മത്തില്‍. ഇതാദ്യമായാണ് ധനുഷ് മലയാളത്തിലെത്തുന്നത്. കമ്മത്ത് ആന്റ് കമ്മത്തിന്റെ സംവിധായകന്‍ തോംസണാണ് ഇക്കാര്യം അറിയിച്ചത്.

ധനുഷ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത മലയാളചിത്രം കമ്മത്ത് ആന്റ് കമ്മത്തിന്റെ ലൊക്കേഷനില്‍ നിന്നാണ്.അഭിനയത്തിലെ വേറിട്ടശൈലികൊണ്ട് പ്രേക്ഷകരെ കൂടെനിര്‍ത്തിയ തമിഴകത്തിന്റെ സ്വന്തം ധനുഷ് മലയാളത്തില്‍ അഭിനയിക്കുന്നു. 

ആടുകളത്തിലൂടെ ദേശീയപുരസ്‌കാരം;വൈ ദിസ് കൊലവെറി എന്ന ഗാനത്തിലൂടെ അതിര്‍ത്തികടന്നെത്തിയ ജനപ്രീതി;മലയാളവും ആഘോഷിച്ച താരത്തിന്റെ നേട്ടത്തിനൊപ്പം ഇനി മലയാളസിനിമയുടെ പേരും.

ഉദയ്കൃഷ്ണ സിബി കെ തോമസാണ് ധനുഷിന് മലയാളത്തിലേക്ക് വരവൊരുക്കിയത്.ധനുഷ് എന്ന സൂപ്പര്‍താരമായിതന്നെയാണ് ധനുഷ് അഭിനയിക്കുക.

മമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷുംമമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷുംമമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷുംമമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷുംമമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷുംമമ്മുട്ടിക്കും ദിലീപിനുമൊപ്പം ധനുഷും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക