Image

നടന്‍ ദിലീപും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്

ജോസ് എം. ജോര്‍ജ്‌ Published on 06 November, 2012
നടന്‍ ദിലീപും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്
സിഡ്‌നി: പ്രശസ്ത സിനിമാതാരം ദിലീപും സംഘവും ഓസ്‌ട്രേലിയയില്‍ കോമഡിക്ക് പുതിയ മാനം നല്‍കി ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്നു. ദിലീപും നാദിര്‍ഷായും ചേര്‍ന്നൊരുക്കുന്ന 'ദിലീപ് സ്റ്റേജ് ഷോ 2013' ഓസ്‌ട്രേലിയയിലെ സിഡ്‌നി, പെര്‍ത്ത്, അഡ്‌ലൈഡ്, ബ്രിസ്ബയിന്‍, കാന്‍ബറ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കും. 

എംഎന്‍കെ. ഇവന്റും 102 ഇവന്റും അഡ്‌ലൈഡ് ഇവന്റും ചേര്‍ന്നൊരുക്കുന്ന ഷോയില്‍ ദിലീപിനെകൂടാതെ റിമി ടോമി, നടി മൈഥിലി, കലാഭവന്‍ ഷാജോണ്‍, നെല്‍സണ്‍, ഹരിശ്രീ യൂസഫ്, സുബി തുടങ്ങിയവരും കലാപരിപാടികളില്‍ പങ്കെടുക്കും. 

2013 ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന ദിലീപ് സ്റ്റേജ് ഷോയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു. ഗായക പ്രേമികള്‍ക്ക് ആവേശത്തിന്റെ അലമാലയുമായി റിമിടോമിയും നാദിര്‍ഷായും ചേര്‍ന്ന് ഒരുക്കുന്ന ഗാനസന്ധ്യയും പുത്തന്‍ ആവിഷ്‌കാരത്തിന്റെ ഉണര്‍വുമായി മിമിക്രി താരങ്ങളും സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തിയാര്‍ജിച്ച ഗായകരും 'ദിലീപ് സ്റ്റേജ് ഷോ'യില്‍ അണിനിരക്കും.



നടന്‍ ദിലീപും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക