മെല്‍ബണ്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കൊന്തനമസ്‌കാരത്തിനും പ്രാര്‍ഥനകള്‍ക്കും ബുധനാഴ്ചയോടെ വിവിധ പ്രദേശങ്ങളില്‍ സമാപിച്ചു. മെല്‍ബണിലെ വിവിധ പ്രവിശ്യകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പത്തു ദിവസമായി ജപമാല പ്രാര്‍ഥനകള്‍ നടത്തിവരികയായിരുന്നു. സമാപന ദിവസം അതാത് പ്രവിശ്യകളിലെ പള്ളികളില്‍ മലയാളം കുര്‍ബാനയും പ്രാര്‍ഥനകളും വിവിധ വൈദികരുടെ നേതൃത്വത്തില്‍ നടന്നു.
മാല്‍വണ്‍ ഹോളി യൂക്കറിസ്റ്റ് പള്ളിയില്‍ സീറോ മലബാര്‍ മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ കൊന്തനമസ്‌കാരം, ആഘോഷമായ പാട്ടുകുര്‍ബാന, ജപമാല പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ നടന്നു.