Image

നിര്‍മാതാവ് തമന്നയ്‌ക്കെതിരെ കോടതിയില്‍

Published on 09 November, 2012
നിര്‍മാതാവ് തമന്നയ്‌ക്കെതിരെ കോടതിയില്‍
വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് നടി തമന്നയ്‌ക്കെതിരെ നിര്‍മ്മാതാവ് കോടതിയില്‍. നിര്‍മ്മാതാവായ സലീം അക്തറാണ് നടിയ്‌ക്കെതിരേ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.  തമന്നയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'ചാന്ദ് സാ രോഷന്‍ ചെഹ്ര' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് താന്‍ എന്നാണ് സലീമിന്റെ വാദം.

2003ല്‍ തമന്നയുമായി താന്‍ ഉണ്ടാക്കിയ കരാര്‍ നടി പാലിച്ചില്ലെന്നാണ് സലീമിന്റെ  ആരോപണം. തന്റെ മകളുടെ കൂട്ടുകാരിയാണ് തമന്നയെന്നും ആ്ദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ അവരുമായി കരാര്‍ ഉണ്ടാക്കിയിരുന്നതായും സലീം പറയുന്നു. 

ആദ്യത്തെ അഞ്ചുവര്‍ഷം അഭിനയിക്കുന്ന സിനിമയില്‍ നിന്നുള്ള പ്രതിഫലത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം തനിക്ക് നല്‍കാമെന്നായിരുന്നു കരാറെന്നാണ് സലീം പറയുന്നത്. നടി ഇത് പാലിച്ചില്ലെന്നാണ് സലീമിന്റെ ആരോപണം.

 ഇതേസമയം, സലീമിന്റെ വാദം തമന്നയുടെ പിതാവ് നിഷേധിച്ചു. പ്രതിഫലം പങ്കുവെയ്ക്കാമെന്ന രീതിയില്‍ സലീമുമായി യാതൊരു ഉടമ്പടിയും തങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് നടിയുടെ പിതാവ് വ്യക്തമാക്കി. 

നിര്‍മാതാവ് തമന്നയ്‌ക്കെതിരെ കോടതിയില്‍നിര്‍മാതാവ് തമന്നയ്‌ക്കെതിരെ കോടതിയില്‍നിര്‍മാതാവ് തമന്നയ്‌ക്കെതിരെ കോടതിയില്‍നിര്‍മാതാവ് തമന്നയ്‌ക്കെതിരെ കോടതിയില്‍നിര്‍മാതാവ് തമന്നയ്‌ക്കെതിരെ കോടതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക