Image

പോസ്റ്ററിലും പൂനം പാണ്ഡെ തരംഗം

Published on 09 November, 2012
പോസ്റ്ററിലും പൂനം പാണ്ഡെ തരംഗം
നഗ്‌നചിത്രങ്ങള്‍ ട്വിറ്ററിലൂടെ പ്രദര്‍ശിപ്പിച്ച് പ്രശസ്തി നേടി ബോളിവുഡിലെത്തിയ മോഡല്‍ പൂനം പാണ്ഡെയും,ആദ്യ ചിത്രത്തിന്റെ പോസ്റ്ററുകളും തരംഗമാവുന്നു. 'നഷാ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെയാണ് പൂനം ആരാധകരെ കോരിത്തരിപ്പിക്കാന്‍ എത്തുന്നത്. 'ജിസം' എന്ന ചിത്രത്തിന്റെ ആദ്യഭാഗമൊരുക്കിയ അമിത് സക്‌സേനയാണ് നഷാ സംവിധാനം ചെയ്യുന്നത്.

കോരിത്തരിപ്പിക്കുന്ന തരത്തിലുളള പോസ്റ്ററുകളാണ് നഷായ്ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. സണ്ണി ലിയോണിന്റെ ആദ്യ ചിത്രമായ ജിസം 2 വിന്റെ പോസ്റ്ററിനെ പോലും വെല്ലുന്ന രീതിയിലാണ് നഷായുടെ ആദ്യ പോസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നിരവധി ഓഫറുകള്‍ വന്നെങ്കിലും ഒരു നല്ല ചിത്രത്തിനു വേണ്ടിയാണ് ഞാന്‍ ഇതു വരെ കാത്തിരുന്നത്. ഇത് മുതിര്‍ന്നവര്‍ക്കായുള്ള ചിത്രമാണ്. വളരെ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റേത്. ബോള്‍ഡ് സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് പൊതുവെ താത്പര്യം കൂടുതലാണെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ മികച്ച തിരക്കഥയായതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്. പൂനം പറയുന്നു.

പോസ്റ്ററിലും പൂനം പാണ്ഡെ തരംഗംപോസ്റ്ററിലും പൂനം പാണ്ഡെ തരംഗംപോസ്റ്ററിലും പൂനം പാണ്ഡെ തരംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക