Image

മരിയ റോയി തിരിച്ചുവരുന്നു

Published on 10 November, 2012
മരിയ റോയി തിരിച്ചുവരുന്നു
റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയ നടി മരിയ റോയി മലയാളത്തില്‍ തിരിച്ചെത്തുന്നു. അജി ജോണ്‍ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിലൂടെയാണ് മരിയ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്.

പുഷ്പക് എയര്‍ലൈന്‍സിലെ കുറേ യാത്രക്കാരുടെ ജീവിതക്കാഴ്ചകളാണ് ഈ ചിത്രം ദൃശ്യവത്ക്കരിക്കുന്നത്. വിജയം നേടിയ ചിത്രങ്ങളായ കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍,ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് മേനോനും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പകവിമാനത്തിനുണ്ട്. കോക്ടെയിലിലൂടെ ശ്രദ്ധേയയായ അപര്‍ണ്ണാ നായരാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങും.

മരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നുമരിയ റോയി തിരിച്ചുവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക