Image

ഇന്ദ്രജിത്തും ബോളിവുഡിലേക്ക്

Published on 11 November, 2012
ഇന്ദ്രജിത്തും ബോളിവുഡിലേക്ക്
അനുജന്‍ പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും ബോളിവുഡിലേക്ക്. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തിന് ക്ഷണം ലഭിച്ചതായാണ് സൂചന. ഇമ്രാന്‍ ഹാഷ്മിയും വിദ്യാ ബാലനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുക. എന്നാല്‍ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കണോയെന്ന് ഇന്ദ്രജിത്ത് തീരുമാനിച്ചിട്ടില്ലത്രേ.

കഥയും കഥാപാത്രവും നന്നായാല്‍ മാത്രമേ ബോളിവുഡിലേക്കുള്ള ക്ഷണം സ്വീകരിക്കുകയുള്ളൂ. ഇപ്പോള്‍ മികച്ച കഥാപാത്രങ്ങള്‍ മോളിവുഡില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. 'ദ വെയിറ്റിംഗ് റൂം' എന്ന ഹിന്ദി ചിത്രത്തില്‍ ഇന്ദ്രജിത്ത് നേരത്തെ അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ ഭാഷ പ്രശ്‌നമാകില്ല എന്ന് ഇന്ദ്രജിത്ത് വിശ്വസിക്കുന്നു. അഭിനയത്തിനു പുറമേ നിര്‍മ്മാണത്തിലും ഒരു കൈനോക്കുവാനുള്ള ഒരുക്കത്തിലാണ് ഇന്ദ്രജിത്ത്.

ഇന്ദ്രജിത്തും ബോളിവുഡിലേക്ക്ഇന്ദ്രജിത്തും ബോളിവുഡിലേക്ക്ഇന്ദ്രജിത്തും ബോളിവുഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക