Image

മാറാനാഥാ വോയ്‌സ് കണ്‍വന്‍ഷന് ഇന്ന് തുടക്കം

Published on 27 August, 2011
മാറാനാഥാ വോയ്‌സ് കണ്‍വന്‍ഷന് ഇന്ന് തുടക്കം

മാറാനാഥാ വോയസ് ഡാളസ് ചാപ്റ്റര്‍ ഒരുക്കുന്ന സുവിശേഷയോഗം ഇന്ന് വൈകീട്ട് 6.30ന് ഗാര്‍ലണ്ടില്‍ 1751 വാള്‍സ്ട്രീറ്റിലുള്ള ഐ.പി.സി. ഹെബ്രോന്‍ ഹാളില്‍ ആരംഭിയ്ക്കുന്നു.

സുപ്രസിദ്ധ പ്രാസംഗികന്‍ പാസ്റ്റര്‍ ടി.ജെ.സാമുവേല്‍ ഇന്നും നാളെയും ദൈവവചനം പ്രസംഗിക്കും. വിവിധ സഭാനേതാക്കള്‍ ഈ യോഗങ്ങളില്‍ സംബന്ധിയ്ക്കുന്നതായി മാറാനാഥാ വോയ്‌സ് ഡാളസ് കോര്‍ഡിനേറ്റര്‍ ശ്രീ.ജോണ്‍സണ്‍ തരകന്‍ അറിയിച്ചു.

വിവിധ സഭകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഗായകസംഘം ഈ യോഗങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഇന്നും നാളെയും നടക്കുന്ന യോഗങ്ങള്‍ വൈകീട്ട് 6.30ന് ആരംഭിച്ച് 9.00 മണിയ്ക്ക് അവസാനിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക