Image

റേസിന് രണ്ടാം ഭാഗം വരുന്നു

Published on 13 November, 2012
റേസിന് രണ്ടാം ഭാഗം വരുന്നു
സെയ്ഫ് അലിഖാനെ നായകനാക്കി 2008ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ റേസിന്റെ രണ്ടാം ഭാഗം വരുന്നു. റേസ് സംവിധാനം ചെയ്തത് അബ്ബാസ്  മസ്താനായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സെയ്ഫ് തന്നെയാണ് നായകനാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ദീപിക പദുകോണ്‍,  ജോണ്‍ അബ്രഹാം, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അമീഷാ പട്ടേല്‍ എന്നിവരാണ് റേസ് 2 വിലെ പുതുമുഖങ്ങള്‍. റണ്‍വീര്‍ സിങ്ങ്, ഇന്‍സ്‌പെക്ടര്‍ റോബര്‍ട്ട് ഡിസൂസ എന്നീ കഥാപാത്രങ്ങളെ റേസ് 2 വില്‍ സൈഫ് അലി ഖാനും, അനില്‍ കപൂറും തന്നെ അവതരിപ്പിക്കും.

പ്രീതമാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.  യു.ടി.വി മോഷന്‍ പിക്‌ച്ചേഴ്‌സ്, രമേഷ് തിരാനി എന്നിവര്‍ ചേര്‍ന്നാണ് റേസ് 2 നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അടുത്തവര്‍ഷം തീയറ്ററുകളിലെത്തും.

റേസിന് രണ്ടാം ഭാഗം വരുന്നുറേസിന് രണ്ടാം ഭാഗം വരുന്നുറേസിന് രണ്ടാം ഭാഗം വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക