Image

'ദിലീപ് ഇന്‍ ഓസ്‌ട്രേലിയ 2013'

റെജി പാറയ്ക്കന്‍ Published on 15 November, 2012
'ദിലീപ് ഇന്‍ ഓസ്‌ട്രേലിയ 2013'
മെല്‍ബണ്‍: സുപ്രസിദ്ധ സിനിമാതാരം ദിലീപ് നയിക്കുന്ന 'മെഗാഷോ 2013' ഏപ്രില്‍ രണ്ടാം വാരം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും അരങ്ങേറുന്നു. മലയാള സിനിമകള്‍ ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിച്ച് മലയാളികളുടെ മനംകവര്‍ന്ന എം.എന്‍.എസ് ഇവന്റ്‌സ് ആണ് ദിലീപിന്റെ മെഗാഷോ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും സംഘടിപ്പിക്കുന്നത്. 

2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ മെഗാഷോ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ദിലീപിനെ കൂടാതെ നാദിര്‍ഷാ, റിമി ടോമി, മൈഥിലി, കലാഭവന്‍ ഷാജോണ്‍, കോമഡി താരങ്ങളായ നെല്‍സണ്‍, യൂസഫ്, സുബി, ശ്രീജിത്ത് എന്നിവരും മെഗാഷോയില്‍ പങ്കെടുക്കും. ദിലീപ് ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നത്. മൂന്നുമണിക്കൂര്‍ കുടുംബ സദസുകളെ ചിരിയുടെ മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ നാദിര്‍ഷായുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. 

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, അഡിലൈഡ്, പെര്‍ത്ത്, കാന്‍ബറ എന്നിവടങ്ങളിലും, ന്യൂസിലാന്റിലെ ഓക്‌ലാന്റിലുമാണ് പരിപാടികള്‍ അരങ്ങേറുന്നത്. ഓസ്‌ട്രേലിയയിലെ നിരവധി മലയാളി സംഘടനകള്‍ 'ദിലീപ് ഇന്‍ ഓസ്‌ട്രേലിയ 2013'-ന് പിന്തുണ നല്‍കി രംഗത്തുണ്ട്. 



'ദിലീപ് ഇന്‍ ഓസ്‌ട്രേലിയ 2013'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക