Image

കരിങ്കുന്നം പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ മൂന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 29 August, 2011
കരിങ്കുന്നം പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ മൂന്നിന്‌
ഷിക്കാഗോ: കരിങ്കുന്നത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഷിക്കാഗോയില്‍ താമസമാക്കിയിട്ടുള്ളവരുടെ 2011 വര്‍ഷത്തെ സ്‌നേഹക്കൂട്ടായ്‌മ സെപ്‌റ്റംബര്‍ മൂന്നാംതീയതി രാവിലെ 10 മണി മുതല്‍ മോര്‍ട്ടണ്‍ഗ്രോവിലുള്ള ഹാര്‍പര്‍ പാര്‍ക്കില്‍ വെച്ച്‌ (Dempster/Lehigh) നടത്തപ്പെടുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഈ സംഗമം ഈവര്‍ഷവും വിവിധ കലാപരിപാടികളോടും, മത്സരങ്ങളോടും സ്‌നേഹവിരുന്നോടുംകൂടി നടത്തപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാ കരിങ്കുന്നം നിവാസികളേയും അഭ്യുദയകാംക്ഷികളേയും ഈ കുടുംബ കൂട്ടായ്‌മയിലേക്ക്‌ കുടുംബ സഹിതം ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോണ്‍ പാട്ടപ്പതിയില്‍ (847 312 7151), ബാബു ഉറുമ്പില്‍ (630 969 6930), അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ (630 668 2025), മാത്യു തട്ടാമറ്റം (773 312 3444), ബിജു അയലാരത്ത്‌ (847 912 4867).
കരിങ്കുന്നം പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ മൂന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക