Image

സല്‍മാനുമായുളള പിണക്കം ഉടന്‍ മാറില്ലെന്ന് ഷാരൂഖ്

Published on 18 November, 2012
സല്‍മാനുമായുളള പിണക്കം ഉടന്‍ മാറില്ലെന്ന് ഷാരൂഖ്
ന്യൂഡല്‍ഹി: സല്‍മാന്‍ ഖാനുമായുളള പിണക്കം അത്രപെട്ടെന്ന് മാറില്ലെന്ന് ഷാരൂഖ് ഖാന്‍. 2008ലാണ് ഇരുവരും പിണക്കത്തിലാവുന്നത്. ഒരു സംവിധായകനോ, നിര്‍മാതാവോ ശ്രമിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളല്ല ഇപ്പോഴുളളത്ഷാരൂഖ് പറഞ്ഞു.

കരണ്‍ അര്‍ജുന്‍, കുച് കുച് ഹോതാ ഹൈ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഷാരൂഖും സല്‍മാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2008ല്‍, സല്‍മാന്‍ ഖാന്റെ അന്നത്തെ കാമുകി കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ഇരുവരും പിണങ്ങുന്നത്.

അടുത്തിടെ സല്‍മാനെയും ഷാരൂഖിനെയും ഒരുമിപ്പിക്കാന്‍ കത്രീന ശ്രമിച്ചിരുന്നു. ഇരുവരെയും നായകന്മാരാക്കി സിനിമ നിര്‍മിക്കാന്‍ വരെ കത്രീന തയ്യാറായി. എന്നാല്‍ ഷാരൂഖ് ഇത് നിരസിച്ചു.

ഞാനും സല്‍മാനും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നമാണുളളത്. ഇരുപത് വര്‍ഷത്തോളം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. സല്‍മാന്റെ കുടുംബം എനിക്ക് നല്‍കിയ സ്‌നേഹം മറക്കാനാവില്ല. പക്ഷേ, സല്‍മാനോട് പഴയ അടുപ്പത്തിലാവാന്‍ കഴിയില്ല.ഷാരൂഖ് പറഞ്ഞു.

സല്‍മാനുമായുളള പിണക്കം ഉടന്‍ മാറില്ലെന്ന് ഷാരൂഖ്സല്‍മാനുമായുളള പിണക്കം ഉടന്‍ മാറില്ലെന്ന് ഷാരൂഖ്സല്‍മാനുമായുളള പിണക്കം ഉടന്‍ മാറില്ലെന്ന് ഷാരൂഖ്സല്‍മാനുമായുളള പിണക്കം ഉടന്‍ മാറില്ലെന്ന് ഷാരൂഖ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക