Image

ബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസു

Published on 18 November, 2012
ബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസു
ബോളിവുഡ് സിനിമാ വ്യവസായം പുരുഷ കേന്ദ്രീകൃതമാണെന്നും അടുത്തകാലത്തൊന്നും ഇതിന് മാറ്റമുണ്ടാവില്ലെന്നും നടി ബിപാഷ ബസു. നടിമാരുടെ സാധ്യതകള്‍ വളരെ കുറവാണ്. മുഖംമിനുക്കിയ ചില വേഷങ്ങളിലും നൃത്തരംഗങ്ങളിലും അവസാനിക്കുന്നതാണ് നടിമാരുടെ സാധ്യതകള്‍ബിപാഷ പറഞ്ഞു.

2011ല്‍ സ്ത്രീപ്രാധാന്യമുളള ചില ചിത്രങ്ങള്‍ വന്നു. ദി ഡേര്‍ട്ടി പിക്ചറും നോ വണ്‍ കില്‍ഡ് ജസീക്കയും സാത് ഖൂന്‍ മാഫും ഈ പട്ടികയില്‍ ഉല്‍പ്പെടുത്താം. പക്ഷേ ഇത്രയും സിനിമകൊണ്ട് മാത്രം കാര്യമായ മാറ്റമുണ്ടാക്കാനാവില്ല. ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് മാത്രമേ കരുതാനാവൂബിപാഷ പറയുന്നു.

സ്ത്രീകള്‍ക്ക് പ്രാധാന്യമുളള ചിത്രങ്ങള്‍ സ്വീകരിക്കാനുളള മനസ്സ് പ്രേക്ഷകര്‍ കാണിച്ചാലെ മാറ്റങ്ങള്‍ സാധ്യമാവൂ എന്നും ബിപാഷ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസുബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസുബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസുബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസുബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസുബോളിവുഡ് പുരുഷകേന്ദ്രീകൃതം: ബിപാഷ ബസു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക