Image

ജയിംസ് ബോണ്ടിന്റെ ബൈക്ക് ലേലത്തിന്

Published on 18 November, 2012
ജയിംസ് ബോണ്ടിന്റെ ബൈക്ക് ലേലത്തിന്
ലണ്ടന്‍: ഹോളിവുഡ് ആക്ഷന്‍ ഹീറോ ജയിംസ് ബോണ്ടിന്റെ ബൈക്ക് ലേലത്തിന്. ജയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ സ്‌കൈഫാളില്‍ നായകന്‍ ഡാനിയേല്‍ ക്രെയ്ഗ് ഉപയോഗിച്ച ഹോണ്ട ബൈക്കാണ് ലേലം ചെയ്യുന്നത്.  കാരുണ്യ പ്രവര്‍ത്തനള്‍ക്ക് പണം സ്വരൂപിക്കാനായാണ് ബൈക്ക് ലേലം ചെയ്യുന്നത്. ലേലത്തിലൂടെ ലഭിക്കുന്ന തുക കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ബിബിസി ചില്‍ഡ്രന്‍ ഇന്‍ നീഡ് സംഘടനയ്ക്ക് കൈമാറും.

ഹോണ്ടയുടെ സിആര്‍എഫ് 250 ആര്‍ എന്ന മോഡല്‍ ബൈക്കാണ് സ്‌കൈഫാളില്‍ ബോണ്ട് ഉപയോഗിക്കുന്നത്. ചിത്രത്തിനായി ഹോണ്ടയുടെ യഥാര്‍ഥ മോഡലില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ബോണ്ട് ചിത്രത്തിനായി ഹോണ്ട ബൈക്കിനെ ടര്‍ക്കിഷ് പോലീസ് ബൈക്കായും സ്ട്രീറ്റ് മര്‍ച്ചന്റ് ബൈക്കായുമാണ് പരിഷ്‌കരിച്ചത്. ലേലത്തിലൂടെ വലിയൊരുതുക സമാഹരിക്കാന്‍ കഴിയുമെന്നാണ് ബൈക്ക് നിര്‍മാതാക്കളായ ഹോണ്ടയുടെ പ്രതീക്ഷ. 

ജയിംസ് ബോണ്ടിന്റെ ബൈക്ക് ലേലത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക