Image

അണ്ണാ ഹസാരെ നവ ഭാരത പരിഷ്‌കര്‍ത്താവായി ചരിത്രം രേഖപ്പെടുത്തും: തോമസ് ടി ഉമ്മന്‍

Published on 29 August, 2011
അണ്ണാ ഹസാരെ നവ ഭാരത പരിഷ്‌കര്‍ത്താവായി ചരിത്രം രേഖപ്പെടുത്തും: തോമസ് ടി ഉമ്മന്‍
ന്യുയോര്‍ക്ക്: രാഷ്ട്രീയ രംഗത്ത് അഴിമതിയും സ്വജനപക്ഷ പാതവും കുലത്തൊഴിലാക്കി മാറ്റുന്ന പാര്‍ട്ടി നേതാക്കള്‍ ജനങ്ങളോട് കണക്കു ബോധിപ്പിക്കേണ്ടവരാണെന്നുള്ള യഥാര്‍ത്ഥ ജനാധിപത്യ മര്യാദ പഠിപ്പിക്കുവാന്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റത്തിന് കഴിഞ്ഞതായി തോമസ് ടി ഉമ്മന്‍ പറഞ്ഞു.

വിവേകമുള്ള അധികാരികള്‍ അദേഹത്തോട് നന്ദി പ്രകടിപ്പിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കയും ചെയ്തത് ചരിത്രം കുറിക്കുന്ന മുഹൂര്‍ത്തമായിരുന്നു. മാറ്റങ്ങള്‍ ഇവിടംകെണ്ട് അവസാനിക്കുന്നില്ല
എന്ന് നമുക്കറിയാം. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയാവകാശം പാര്‍ട്ടി നേതൃത്വത്തിലെ പാദ സേവകരില്‍ നിന്നും ജനങ്ങളിലേക്ക് മാറ്റുവാനുള്ള തിരഞ്ഞെടുപ്പു പ്രക്രിയാ പരിഷ്‌കരണത്തിനു അണ്ണാ ഹസാരെ മുന്നിട്ടിറങ്ങുന്നുവെന്ന് മനസ്സിലാക്കുന്നതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ജനാധിപത്യത്തില്‍ ജനങ്ങളാവണം സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികളില്‍ തന്നെ പ്രൈമറി ഇലക്ഷന്‍ ഉള്ളതുപോലെ ഒരു പ്രക്രിയ ആവശ്യമാണ്. ഇപ്പോഴത്തെ നിലയില്‍ മുകളില്‍ നിന്നും സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുകയാണ്. ഇതിനു മാറ്റം ഉണ്ടാവണം. തിരഞ്ഞെടുപ്പു പരിഷ്‌കാരത്തിനു വേണ്ടിയുള്ള ജനമുന്നേറ്റം സാധ്യമാവട്ടെ
അണ്ണാ ഹസാരെ നവ ഭാരത പരിഷ്‌കര്‍ത്താവായി ചരിത്രം രേഖപ്പെടുത്തും: തോമസ് ടി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക