Image

യു.ഡി.എഫ് ഗവണ്‍മെന്റിനെ അഭിനന്ദിച്ചു.

പി.പി.ചെറിയാന്‍ Published on 29 August, 2011
യു.ഡി.എഫ് ഗവണ്‍മെന്റിനെ അഭിനന്ദിച്ചു.

സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപാടിയില്‍പ്പെടുത്തി മുപ്പത്തിമൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപാ നിരക്കില്‍ മാസം 25 കിലോ അരി നല്‍കുന്ന ദാരിദ്ര്യവിമുക്ത കേരളം പദ്ധതി നടപ്പിലാക്കിയ ഐക്യ ജനാധിപത്യ ഗവണ്‍മെന്റിനെ കേരളാ കോണ്‍ഗ്രസ്സ്(എം)ഡാലസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി തോമസ് ഏബ്രഹാം കീഴ് വായ്പൂര്‍ ഒരു പ്രസ്താവനയില്‍ അഭിനന്ദിച്ചു.

അപേക്ഷിക്കുന്ന അന്നു തന്നെ റേഷന്‍ കാര്‍ഡ്, വിദ്യാര്‍ത്ഥികള്‍ക്ക് 5കിലോ അരി, സൗജന്യ ഇമി, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഓണകിറ്റ് തുടങ്ങിയ പദ്ധതികളും, ഓണക്കാലത്ത് മാത്രമായി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പെന്‍ഷനും, ഓണറ്റേറിയവുമായി 264 കോടിയുടെ സാമൂഹ്യസുരക്ഷാ സഹായം അനുവദിച്ചതായുള്ള ധനമന്ത്രി ശ്രീ.കെ.എം.മാണിയുടെ അറിയിപ്പും, ശ്രീ.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും, പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങളുടെയും ആശയും, ആവേശവും, ശക്തവും സമര്‍ത്ഥവുമായ ഭാവി കേരളത്തിന്റെ തുടക്കവുമാണെന്ന് തോമസ് ഏബ്രഹാം അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് ഗവണ്‍മെന്റിനെ അഭിനന്ദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക