Image

ലോകോത്തര ഇന്ത്യന്‍ ഔഷധക്കമ്പനി `ഹെറ്റെറോ ലാബ്‌സ്‌' യുഎഇയിലേക്ക്‌

അനില്‍ സി. ഇടിക്കുള Published on 22 November, 2012
ലോകോത്തര ഇന്ത്യന്‍ ഔഷധക്കമ്പനി `ഹെറ്റെറോ ലാബ്‌സ്‌' യുഎഇയിലേക്ക്‌
അബുദാബി: ലോക പ്രശസ്‌ത ഇന്ത്യന്‍ മരുന്ന്‌ നിര്‍മാണക്കമ്പനിയായ `ഹെറ്റെറോ ലാബ്‌സ്‌' യുഎഇയിലെത്തുന്നു. ആരോഗ്യ രക്ഷാരംഗത്ത്‌ ലബ്ധ പ്രതിഷ്‌ഠ നേടിയ ഡോ.ബി.ആര്‍.ഷെട്ടിയുടെ നേതൃത്വത്തിലുള്ള എന്‍എംസി ഗ്രൂപ്പുമായി സഹകരിച്ച്‌ നടപ്പാക്കുന്ന `നെക്‌സ്‌ജന്‍ ഫാര്‍മ' എന്ന സംരംഭത്തിന്റെ ഉദ്‌ഘാടനം അബുദാബിയിലെ ജുമേര അല്‍ ഇത്തിഹാദ്‌ ടവേഴ്‌സില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ഹെറ്റെറോ ലാബ്‌സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. ബന്ദി പാര്‍ഥസാരഥി റെഡിയും ഡോ. ബി.ആര്‍.ഷെട്ടിയും ചേര്‍ന്ന്‌ പ്രാരംഭം കുറിച്ചു.

ആദ്യ ഘട്ടത്തില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, കാര്‍ഡിയോ വാസ്‌കുലര്‍, ന്യൂറോളജി, ആന്റി വൈറല്‍സ്‌, ആന്റി റെട്ടോര്‍ വൈറല്‍സ്‌, ആന്റി ഹിസ്റ്റാമൈന്‍സ്‌ എന്നീ ചികിത്സാ മേഖലകള്‍ക്കുള്ള ഔഷധഘടകങ്ങളാണ്‌ ഇവര്‍ വിപണിയിലെത്തിക്കുക.

ലോകാരോഗ്യ സംഘടനയും യുഎഇ.ആരോഗ്യ മന്ത്രാലയവും ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ഔദ്യോഗിക സ്ഥാപനങ്ങള്‍ അംഗീകരിച്ച മരുന്നുത്‌പന്നങ്ങളാണ്‌ നെക്‌സ്‌ജന്‍ ഫാര്‍മ വിപണനം

ചെയ്യുക. ഇന്ത്യയിലെയും യുഎഇയിലെയും രണ്‌ട്‌ ഉന്നത സ്ഥാപനങ്ങളുടെ ഈ കൈകോര്‍ക്കല്‍ വഴി, ഗുണനിലവാരമുള്ള സവിശേഷ മരുന്നുകള്‍, പ്രാപ്യമായ വിലയില്‍ ലഭിച്ചു തുടങ്ങും.

ഇന്ത്യന്‍ മരുന്ന്‌ നിര്‍മ്മാണമേഖലയില്‍ നിരന്തരമായ ഗവേഷണങ്ങളിലൂടെ ഏറ്റവും ഫലപ്രദമായ ഉത്‌പന്നങ്ങള്‍ വികസിപ്പിക്കുകയും, ചികിത്സ എളുപ്പമാക്കുകയും ചെയ്‌ത ഹെറ്റെറോ ലാബ്‌സ്‌ ഗ്രൂപ്പിന്റെ, ശ്രദ്ധേയമായ നിരവധി മോളിക്ക്യൂളുകള്‍, ഇനി യുഎഇയില്‍ ഡോ.ഷെട്ടിയുടെ നിയന്ത്രണത്തിലുള്ള നിയോ ഫാര്‍മയുടെ മരുന്ന്‌ ഫാക്ടറിയില്‍ ഉത്‌പാദിപ്പിക്കാനും വിപണനം ചെയ്യാനുമാണ്‌ പദ്ധതിയെന്നും രോഗ ചികിത്സയിലും പ്രതിരോധത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന യുഎഇയില്‍ തങ്ങളുടെ മികവ്‌ പ്രയോജനപ്പെടുത്താന്‍ ലഭിച്ച ഈ അവസരം അഭിമാനകരമാണെന്നും നെക്‌സ്‌ജന്‍ ഫാര്‍മയുടെ ചെയര്‍മാനും ശാസ്‌ത്രജ്ഞനുമായ ഡോ.ബി.പി.എസ്‌.റെഡി വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

കഴിഞ്ഞ 37 വര്‍ഷമായി യുഎഇയുടെ ആരോഗ്യ മേഖലയില്‍ വിട്ടുവീഴ്‌ചയില്ലാത്ത സേവന മികവ്‌ നിലനിര്‍ത്തിപ്പോരുന്ന എന്‍എംസി കുടുംബത്തിന്‌, 138 രാജ്യങ്ങളില്‍ ഇതിനകം തന്നെ പ്രചാരം സിദ്ധിച്ച ഹെറ്റെറോ ലാബ്‌സ്‌ ഗ്രൂപ്പുമായി ഒരു സംയുക്ത സംരംഭം പ്രത്യേക അഭിമാനം നല്‍കുന്നുണെ്‌ടന്ന്‌ നെക്‌സ്‌ജന്‍ ഫാര്‍മയുടെ പാര്‍ട്ട്‌ണറും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ.ബി.ആര്‍.ഷെട്ടി കൂട്ടിച്ചേര്‍ത്തു. ഉന്നത ഗുണനിലവാരമുള്ള മരുന്നുകള്‍ സാധാരണക്കാരനും ലഭ്യമാക്കുകയാണ്‌ ഇതിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോകോത്തര ഇന്ത്യന്‍ ഔഷധക്കമ്പനി `ഹെറ്റെറോ ലാബ്‌സ്‌' യുഎഇയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക