Image

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സീ ഫുഡ്‌ ഫെസ്റ്റിന്‌ ഗംഭീര തുടക്കം

ഷക്കീബ്‌ കൊളക്കാടന്‍ Published on 22 November, 2012
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സീ ഫുഡ്‌ ഫെസ്റ്റിന്‌ ഗംഭീര തുടക്കം
റിയാദ:്‌ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആറു ദിവസം നീണ്‌ടു നില്‍ക്കുന്ന സീ ഫുഡ്‌ ഫെസ്റ്റിവലിന്‌ വര്‍ണാഭമായ തുടക്കം. ബുധനാഴ്‌ച കാലത്ത്‌ 10.30 ന്‌ മുറബ്ബ റിയാദ്‌ അവന്യുവിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൗദി കൃഷി മന്ത്രാലയത്തിലെ മറൈന്‍ ഫിഷറീസ്‌ വകുപ്പിലെ ഉപമന്ത്രി എന്‍ജിനീയര്‍ ജാബര്‍ മുഹമ്മദ്‌ അല്‍ ഷഹരി മേള ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു.

സമുദ്ര വിഭവങ്ങളുടെ വൈവിധ്യമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചിത്രങ്ങളുടേയും ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടേയും സഹായത്തോടെ മനോഹരമായി അലങ്കരിക്കുകയും ചെയ്‌ത ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അങ്കണത്തില്‍ ലുലു ബേക്കറി ഷെഫുകള്‍ നിര്‍മ്മിച്ച ഭീമന്‍ കേക്ക്‌ മുറിച്ച്‌ ഫെസ്‌റ്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച മന്ത്രി, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ശൃംഖല രാജ്യത്തെ ഉപഭോക്‌തൃ ആവശ്യങ്ങള്‍ തൃപ്‌തിപ്പെടുത്തുന്നതിനായി ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു.

ഉദ്‌ഘാടനത്തെത്തുടര്‍ന്ന്‌ ലുലു ഒരുക്കിയ സമുദ്രോല്‍പ്പന്നങ്ങളുടേയും മത്‌സ്യങ്ങളുടേയും പ്രദര്‍ശനം മന്ത്രി തന്റെ വകുപ്പിലെ ഡപ്യൂട്ടി ഡയറക്‌ടര്‍ അബ്‌ദുള്‍ അസീസ്‌ അല്‍ യഹ്‌യയോടൊപ്പം നടന്നു കണ്‌ടു. ഇത്രയും വിപുലമായൊരു സീ ഫുഡ്‌ മേള സൗദി അറേബ്യയിലെ റീട്ടെയില്‍ വിപണിയില്‍ ആദ്യമായാണ്‌ നടക്കുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്‌ഘാടനചടങ്ങില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ശൃംഖലകളുടെ റീജിയണല്‍ ഡയറക്‌ടര്‍ ഷമീം മുഹമ്മദുണ്ണി, റീജിയണല്‍ മാനേജര്‍ അബ്‌ദുള്‍ സലീം, ഹൈപ്പര്‍ മാര്‍ക്കറ്റ്‌ മാനേജര്‍ അലാവി അല്‍ കിംഷെ, ലീസിംഗ്‌ മാനേജര്‍ നിമില്‍ തുടങ്ങിയവരും ലുലുവിന്‍െറ വിവിധ വകുപ്പുകളുടെ മാനേജര്‍മാരും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ സൗദി അറേബ്യയിലെ എല്ലാ ശാഖകളിലും സീ ഫുഡ്‌ ഫെസ്റ്റ്‌ നടക്കുന്നുണ്‌ട്‌. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ആളുകള്‍ ഭക്ഷിക്കുന്ന മത്‌സ്യ വിഭവങ്ങളുടെ വന്‍ ശേഖരമാണ്‌ ലുലു ഫെസ്റ്റിനോടനുബന്‌ധിച്ച്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷം റീജിയണല്‍ ഡയറക്‌ടര്‍ ഷഹീം പറഞ്ഞു. നോര്‍വീജിയന്‍ സാല്‍മണ്‍, സ്‌മോക്ക്‌ട്‌ സാല്‍മണ്‍, ഇറ്റാലിയന്‍ മിക്‌സഡ്‌ സീ ഫുഡ്‌, ഈജിപ്‌ഷ്യന്‍ തിലാപ്പിയ, അറ്റ്‌ലാന്റിക്‌ മക്കറല്‍, റയിന്‍ബോ ട്രൗട്ട്‌, വിവിധയിനം ഞണ്‌ടുകള്‍, കൂന്തളുകള്‍, കല്ലുമ്മക്കായ തുടങ്ങിയവയും ലോബ്‌സ്‌റ്ററിന്‍േറയും ചെമ്മീന്റേയും വിവിധയിനങ്ങളും ഫെസ്‌റ്റല്‍ ഒരുക്കിയിട്ടുണ്‌ട്‌. പാകിസ്‌ഥാന്‍, ഇന്ത്യ, ഫിലിപ്പൈന്‍സ്‌, യൂറോപ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ഇറക്കുമതി ചെയ്‌ത മത്‌സ്യങ്ങള്‍ കൊണ്‌ടുണ്‌ടാക്കിയ വിവിധയിനം ഭക്ഷണ സാധനങ്ങളും മേളയിലുണ്‌ട്‌. അടുത്ത ചൊവ്വാഴ്‌ചയാണ്‌ സീ ഫുഡ്‌ ഫെസ്റ്റിന്റെ സമാപനം.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സീ ഫുഡ്‌ ഫെസ്റ്റിന്‌ ഗംഭീര തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക