Image

പ്രേംനസീറിന്‌ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ല: സൂര്യ കൃഷ്‌ണമൂര്‍ത്തി

അനില്‍ കുറിച്ചിമുട്ടം Published on 23 November, 2012
പ്രേംനസീറിന്‌ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ല: സൂര്യ കൃഷ്‌ണമൂര്‍ത്തി
ദമാം: മലയാളത്തിലെ മഹാനടനും നിത്യഹരിത നായകനും അതുലുപരി തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്ന പ്രേംനസീറിന്‌ അദ്ദേഹത്തിന്റെ മരണശേഷം ഉചിതമായ ഒരു സ്ഥാനവും മാറിമാറി വന്ന സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ലെന്ന്‌ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്‌ണമൂര്‍ത്തി.

ഉചിതമായ ഒരു സ്‌മാരകം പണിയുന്നതിനോ നസീര്‍ മുന്‍കൈ എടുത്തു തുടങ്ങിയ ചിത്രാഞ്‌ജലി സ്റ്റുഡിയോയ്‌ക്ക്‌ അദ്ദേഹത്തിന്റെ പേരു നല്‍കുന്നതിനോ ഇതുവരെ ആരും ശ്രമിച്ചിട്ടില്ല. സുരേഷ്‌ ഗോപി മുന്‍കൈ എടുത്ത്‌ തിരുവനന്തപുരം വിമാനത്താവളത്തിന്‌ മുന്‍പിലായി നസീറിന്‌ സ്‌മാരകം നിര്‍മിക്കാനായി സ്ഥലം കണെ്‌ടത്തുകയും സര്‍ക്കാര്‍ അതിനായി പത്തുലക്ഷം രൂപാ അനുവദിക്കുകയും ചെയ്‌തെങ്കിലും വര്‍ഗീയതയുടെ പേരു പറഞ്ഞ്‌ അത്‌ അട്ടിമറിക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലെ രാമോജി ഫിലിംസ്‌ സിറ്റിയില്‍ നസീറിന്റെ പേരില്‍ ഒരു കെട്ടിടം തന്നെയുണെ്‌ടന്നും എന്നാല്‍ സ്വന്തം നാട്‌ തന്റെ പിതാവിനെ വേണ്‌ടത്ര പരിഗണിച്ചിട്ടില്ലെന്നും പ്രശസ്‌ത നടനും നസീറിന്റെ മകനുമായ ഷാനവാസ്‌ പറഞ്ഞു.

പത്മഭൂഷണ്‍ പ്രേംനസീറിന്റെ പേരില്‍ പ്രേംനസീര്‍ ട്രസ്റ്റ്‌ നല്‍കുന്ന ആദ്യത്തെ അന്തര്‍ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന്‌ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ആദ്യ പുരസ്‌കാരം പ്രശസ്‌ത സരോദ്‌ വിദ്വാന്‍ ഉസ്‌താദ്‌ അംജത്‌ അലിഖാന്‌ നവംബര്‍ 21ന്‌ വൈകിട്ട്‌ ദമാമില്‍ സൂര്യ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും.

ദമാമിലെ ഇന്ത്യ ബിസിനസ്‌ ഫോറത്തിന്റെ സഹകരണത്തോട്‌ നടക്കുന്ന പരിപാടി വൈകിട്ട്‌ ഏഴിന്‌ ദമാം ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും. സൂര്യ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ റഫീക്ക്‌ യൂനൂസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രേംനസീറിന്‌ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ല: സൂര്യ കൃഷ്‌ണമൂര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക