Image

പ്രവാസി എഴുത്തുകാരെ യൂത്ത്‌ ഇന്ത്യ ആദരിക്കുന്നു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 23 November, 2012
പ്രവാസി എഴുത്തുകാരെ യൂത്ത്‌ ഇന്ത്യ ആദരിക്കുന്നു
അബാസിയ: കുവൈറ്റിലെ പ്രവാസി എഴുത്തുകാരെ ആദരിക്കുന്നു. ഈ വര്‍ഷത്തെ യൂത്ത്‌ ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം നേടിയ ബാബു ഭരദ്വാജിന്‌ അവാര്‍ഡ്‌ സമര്‍പ്പിക്കുന്ന വേദിയില്‍ കുവൈറ്റിലെ പ്രവാസി എഴുത്തുകാരെയും ആദരിക്കുമെന്ന്‌ യൂത്ത്‌ ഇന്ത്യ സാംസ്‌കാരിക വിഭാഗം അറിയിച്ചു. ഡിസംബര്‍ ഏഴിന്‌ (വെള്ളി) വൈകുന്നേരം 6.30 ന്‌ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ചാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.

കഥാസമാഹാരം, നോവല്‍, കവിതാ സമാഹാരം, ലേഖന സമാഹാരം എന്നിവയില്‍ ഏതെങ്കിലും പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ എഴുത്തുകാരെയും പ്രവാസിസമൂഹത്തിന്‌ വേണ്‌ടി ആദരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 97649639.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക