Image

വിന്റര്‍ഫെസ്റ്റ്‌: അല്‍കോബാറില്‍ കെഎംസിസി സ്വാഗതസംഘം രൂപീകരിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 24 November, 2012
വിന്റര്‍ഫെസ്റ്റ്‌: അല്‍കോബാറില്‍ കെഎംസിസി സ്വാഗതസംഘം രൂപീകരിച്ചു
അല്‍കോബാര്‍: സൗദി ടൂറിസം വകുപ്പിന്റെ അനുമതിയോടെ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സാമൂഹ്യ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുന്ന വിന്റര്‍ ഫെസ്റ്റ്‌ വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി തുടക്കം കുറിച്ചു.

ദമാം കോബ്രാ അമ്യൂസ്‌മെന്റ്‌ പാര്‍ക്കില്‍ ഡിസംബര്‍ അവസാനവാരം നടക്കുന്ന വിന്റര്‍ ഫെസ്റ്റില്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി വനിതാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ ഭക്ഷ്യമേള ഉള്‍പ്പെടെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ പരിപാടികള്‍ തയാറായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിന്റര്‍ ഫെസ്റ്റിന്‌ മുന്നൊരുക്കമായി ഡിസംബര്‍ 21നു അല്‍കോബാര്‍ അസീസിയയില്‍ കെഎംസിസിയുടെ ഏകദിന കുടുംബ സംഗമവും സാഹിത്യ സദസും നടക്കും. വനിതാ സമ്മേളനവും രാഷ്ട്രീയ പഠനശിബിരവും കലാ കായിക മത്സരങ്ങളും ക്യാമ്പില്‍ ഉണ്‌ടായിരിക്കും. വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ മരക്കാര്‍ കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സംഗമം നാഷണല്‍ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ പി.പി മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, കുഞ്ഞി മുഹമ്മദ്‌ കടവനാട്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിന്റര്‍ ഫെസ്റ്റിന്റേയും ക്യാംപിന്റെയും വിജയത്തിനായി ആലിക്കുട്ടി ഒളവട്ടൂര്‍, ശബ്‌നാ നജീബ്‌, റഫീക്ക്‌ പോയില്‍ തൊടി, ഇഫ്‌ത്തിയാസ്‌ അഴിയൂര്‍, മുസ്‌തഫാ കമാല്‍, നജീബ്‌ ചീക്കലോട്‌, സുലൈമാന്‍ കൂലേരി, ഹസന്‍ പള്ളിക്കര, ഹംസ പൈമറ്റം, മുനീര്‍ നന്തി, സിറാജുദ്ദീന്‍ ആലുവ, ഹംസ വടകര, ഒ.പി ഹബീബ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതം സംഘം രൂപീകരിച്ചു.

മുസ്‌തഫാ കമാലിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ സിദ്ധീക്ക്‌ പാണ്‌ടികശാല, ഷറഫുദ്ദീന്‍ പാലഴി,ഇ സ്‌മായില്‍ വേങ്ങര, കോയാക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഇഫ്‌തിയാസ്‌ അഴിയൂര്‍ സ്വാഗതവും സിറാജുദ്ദീന്‍ ആലുവ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക