Image

റിഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ സംഗമം സോക്കറിന്‌ അട്ടിമറി ജയം

ഷക്കീബ്‌ കൊളക്കാടന്‍ Published on 26 November, 2012
റിഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ സംഗമം സോക്കറിന്‌ അട്ടിമറി ജയം
റിയാദ:്‌ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ റിയാദിലെ കൂട്ടായ്‌മയായ റിയാദ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) നേതൃത്വം നല്‍കുന്ന ഒന്നാമത്‌ റിഫ പ്രീമിയര്‍ ലീഗ്‌ മത്‌സരത്തില്‍ അഞ്ചാം വാരം നടന്ന ആദ്യ മത്‌സരത്തില്‍ കേരള യൂണൈററഡ്‌ ഐ.എഫ്‌.എഫ്‌ എഫ്‌.സി യെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട്‌ ഗോള്‍ വീതം നേടി. ഐ.എഫ്‌.എഫിന്‌ വേണ്ടി അബ്‌ദുല്‍ സലാം, അഷ്‌റഫ്‌ എന്നിവരും യുണൈറ്റഡിന്‌ വേണ്ടി ഭരതനും ഷാജിലും ഗോളുകള്‍ നേടി. രണ്ടാമത്തെ മത്‌സരത്തില്‍ അസീസിയ സോക്കര്‍ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ യൂത്ത്‌ ഇന്ത്യ ഇലവനെ നിലംപരിശാക്കി. അസീസിയക്ക്‌ വേണ്ടി ഷിബു രണ്ട്‌ ഗോളുകളും സജീര്‍, മജീദ്‌, സമീര്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി. യൂത്ത്‌ ഇന്ത്യയുടെ ആശ്വാസഗോള്‍ ഹനീഫയാണ്‌ ലക്ഷ്യത്തിലെത്തിച്ചത്‌.

റിയാദിലെ ചാമ്പ്യന്‍സ്‌ ക്ലബ്ബായ റോയല്‍ എഫ്‌.സിയെ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി സംഗമം സോക്കര്‍ ക്ലബ്ബ്‌ അനിവാര്യമായ വിജയം കരസ്‌ഥമാക്കി. കളിയുടെ ആദ്യപകുതിയില്‍ത്തന്നെ നദീം രണ്ടു ഗോളുകള്‍ നേടി സംഗമത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ആലസ്യം വിട്ട്‌ ഉണര്‍ന്ന്‌ കളിച്ച റോയല്‍ എഫ്‌.സി പക്ഷേ തങ്ങള്‍ക്ക്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ പോലും പാഴാക്കി മത്‌സരം കൈവിട്ടു.

ഷിഫ അല്‍ ജസീറയുടെ ഉമ്മര്‍ കെ.ടി, ബീരാന്‍ കോഴിക്കോട്‌, മുജീബ്‌ ഉപ്പട, ബഷീര്‍ ചേലേമ്പ്ര തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഷരീഫ്‌ കാളികാവ്‌, അഷ്‌റഫ്‌, സുബൈര്‍, ഹംസക്കോയ പെരുമുഖം എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.
റിഫ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ സംഗമം സോക്കറിന്‌ അട്ടിമറി ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക