Image

റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 26 November, 2012
റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്‌: സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌തു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി കൈരളി സദനില്‍ വാഴപ്പള്ളി ശ്രീകുമാര്‍ (56) താമസസ്‌ഥലത്ത്‌ ഹൃദയാഘാതം മൂലം മരിച്ചു. അഞ്ച്‌ വര്‍ഷമായി റിയാദിലുള്ള ശ്രീകുമാര്‍ 18 വര്‍ഷത്തോളം ദമാമിലും ജോലി ചെയ്‌തിട്ടുണ്‌ട്‌. വെള്ളിയാഴ്‌ച ഉച്ചക്ക്‌ ഭക്ഷണം കഴിച്ച്‌ കിടന്ന ശ്രീകുമാര്‍ ഉറക്കത്തിലാണ്‌ മരണപ്പെട്ടതെന്ന്‌ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ഭാര്യ: ഗീത. മക്കള്‍: ശ്രീധ (എന്‍ജിനീയര്‍), ശ്രീജിത്ത്‌ (എംബിഎ).

ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി സഹപ്രവര്‍ത്തകനായ രാജീവ്‌ പറഞ്ഞു.
റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക