Image

മികച്ച ജീവിത നിലവാരം: യു.എ.ഇയ്‌ക്ക്‌ പതിനെട്ടാം സ്ഥാനം

Published on 27 November, 2012
മികച്ച ജീവിത നിലവാരം: യു.എ.ഇയ്‌ക്ക്‌ പതിനെട്ടാം സ്ഥാനം
ദുബായ്‌: ലോകത്തില്‍ മികച്ച ജീവിത സാഹചര്യങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇയ്‌ക്ക്‌ പതിനെട്ടാം സ്ഥാനം. അറബ്‌ ലോകത്തെ മികച്ച ജീവിത സാഹചര്യങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ ഒന്നാംസ്ഥാനത്തും നില്‍ക്കുന്നതായി പമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ `ദി എകണോമിസ്റ്റ്‌' പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറ്റലി, ഫ്രാന്‍സ്‌, ജപ്പാന്‍, ബ്രിട്ടന്‍, സൗത്ത്‌ കൊറിയ തുടങ്ങി നിരവധി വികസിത രാജ്യങ്ങളെ പിന്തള്ളിയാണ്‌ യു.എ.ഇ നേട്ടം കൈവരിച്ചത്‌. ലോകരാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍റ്‌ ഒന്നാംസ്ഥാനത്തും നൈജീരിയ അവസാന സ്ഥാനത്തുമാണ്‌. അറബ്‌ രാജ്യങ്ങളില്‍ കുവൈത്താണ്‌ രണ്ടാംസ്ഥാനത്ത്‌.

കുടുംബങ്ങളുടെ ജീവിത നിലവാരം, രാഷ്ട്രീയ സ്വാതന്ത്ര്യം, കാലാവസ്ഥ, ലിംഗനീതി, പൊതുഭരണം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്‌ പട്ടിക തയാറാക്കിയത്‌. പ്രതിശീര്‍ഷ വരുമാനം, ജീവിതച്ചെലവ്‌, മനുഷ്യാവകാശം, സാക്ഷരത, ഉന്നത പഠനത്തിനുള്ള സാഹചര്യം എന്നിവയും വിലയിരുത്തിയിരുന്നു. 1988ല്‍ പുറത്തുവന്ന പട്ടികയിലും യു.എ.ഇ ഒന്നാംസ്ഥാനം നേടിയിരുന്നു. ലോക രാജ്യങ്ങളുടെ പട്ടികയില്‍ 32ാംസ്ഥാനവും. സ്‌ത്രീകളുടെ പഠന നിലവാരം വിലയിരുത്തി വേള്‍ഡ്‌ എകണോമിക്‌ ഫോറം ഈയിടെ പുറത്തിറക്കിയ പട്ടികയിലും യു.എ.ഇ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.
മികച്ച ജീവിത നിലവാരം: യു.എ.ഇയ്‌ക്ക്‌ പതിനെട്ടാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക